Image

മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്‌

Published on 17 April, 2018
മുരളീധരന്റെ നേതൃത്വത്തില്‍  കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്‌

കൊച്ചി: സംസ്‌ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന്‌ കളമൊരുക്കി കെ മുരളീധരന്‍ രംഗത്ത്‌. മുരളീധരന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിന്റെ ആദ്യയോഗം കൊച്ചിയില്‍ നടന്നു. രെമേശ്‌ ചെന്നിത്തലക്കെതിരെയാണ്‌ പുതിയ ഗ്രൂപ്പ്‌. കോണ്‍ഗ്രസ്‌ ഐയിലെ അസംതൃപ്‌തരായ ഒരുകൂട്ടം പ്രവര്‍ത്തകരാണ്‌ പുതിയ ഗ്രൂപ്പിന്‌ പിന്നില്‍ .

ഇതോടെ വിശാല ഐ ഗ്രൂപ്പില്‍ ഉള്ളവരില്‍ പലരും കളം മാറ്റി പുതിയ ഗ്രൂ്‌പ്പിലെത്തുമെന്ന്‌ കരുതുന്നു. കരുണാകരനൊപ്പം കോണ്‍ഗ്രസ്‌ വിട്ട്‌ ഡിഐസിരൂപീകരിച്ചവരും പുതിയ ഗ്രപ്പലിലെത്തുമെന്ന്‌ കരുതുന്നു.

ചെന്നിത്തലക്ക്‌ കീ!ഴില്‍ ഐ ഗ്രൂപ്പ്‌ സംതൃപ്‌തരല്ലെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. എ ഗ്രൂപ്പിന്‌ മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കേണ്ട അവസ്ഥയാണ്‌ പലപ്പോ!ഴും ഐ ഗ്രൂപ്പിന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക