Image

കാഠ്‌മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക്‌ സമീപം സ്‌ഫോടനം

Published on 17 April, 2018
കാഠ്‌മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക്‌ സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: കാഠ്‌മണ്ഡു ബിരത്‌നഗറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റിനു സമീപം സ്‌ഫോടനം. ഇന്നലെ രാത്രിയാണ്‌ സ്‌ഫോടനം്‌.
ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നേപ്പാളിലും വടക്കന്‍ ബീഹാറിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന്‌ നിര്‍മിച്ച എംബസിയുടെ താത്‌കാലിക ഓഫീസിനു മുന്നിലാണ്‌ സ്‌ഫോടനമുണ്ടായത്‌.

കെട്ടിടത്തിന്‌ പിറകിലെ തുറസ്സായ സ്ഥലത്താണ്‌ സ്‌ഫോടനം നടന്നത്‌. കെട്ടിടത്തിന്റെ ചുമരിന്‌ ചെറിയ പോറലുകളേറ്റിട്ടുണ്ട്‌. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക