Image

സംസ്ഥാനത്ത്‌ കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

Published on 17 April, 2018
സംസ്ഥാനത്ത്‌ കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

കൊച്ചി: സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി പോലീസ്‌ റിപ്പോര്‍ട്ട്‌. പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ മൂന്ന്‌ വര്‍ഷത്തിനിടയില്‍ 2000 കേസുകളുടെ വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

2015ല്‍ 1583 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിടത്ത്‌ 2016ല്‍ 2122 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. 2017ല്‍ ഇത്‌ 2611ലെത്തി. ഈ വര്‍ഷം മൂന്ന്‌ മാസത്തിനിടെ 612 കേസുകളാണ്‌ സംസ്ഥാനത്തെ പോലീസ്‌ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌.

കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരവും തൊട്ടുപിന്നില്‍ കോഴിക്കോടും എറണാകുളവുമാണ്‌. പിന്നിലായി തൃശൂരുമുണ്ട്‌
Join WhatsApp News
Philip 2018-04-17 10:36:05
എന്താണ് ഇതിനു കാരണം എന്ന് പഠിക്കേണ്ടതാണ് . കഴിഞ്ഞകാലത്തെ അപേക്ഷിച്ചു ഈ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഇന്റെർനെറ്റിന് ഒരു നല്ല പങ്കുണ്ട്.  ഇന്റർനെറ്റിൽ ഈ വക സൈറ്റുകളിൽ പോയി രസിക്കുന്നതു, അമിതമായ മദ്യ ഉപയോഗം, ഹോർമോൺ ഉള്ള മൽസ്യ മാംസാദികളുടെ ഉപയോഗം, മനുഷ്യനിൽ ഈ പ്രവണതകളിലേക്കുള്ള പ്രജോതനം ആകുന്നു . ഒരു നിയത്രണം അത്യാവശ്യമാണ് . സർക്കാരും , സാമൂഹ്യ സംഘ ടനകളും ഇതേ കുറിച്ച് പഠിച്ചു ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ , വലിയ അപടത്തിലേക്കു നമ്മുടെ നാട് പോകുന്നത് കാണേണ്ടി വരും
sunu 2018-04-17 11:42:50
ഡി ൻ എ . നടത്തി നോക്കുക. വല്ലവന്റേം കുട്ടി വീട്ടിൽ ജനിച്ചാൽ പീഡനം ഉണ്ടാകും. എന്തിനു പറയാൻ ? ഭർത്താക്കന്മാർ അന്യ നാട്ടിൽ അല്ലെ മുന്ന് പതിറ്റാണ്ട് ആയിട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക