Image

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തിരച്ചറിയല്‍ രേഖകളില്‍ വിരലടയാളം

ജോര്‍ജ് ജോണ്‍ Published on 17 April, 2018
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തിരച്ചറിയല്‍ രേഖകളില്‍ വിരലടയാളം
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തി എട്ട് രാജ്യങ്ങളിലെ തിരച്ചറിയല്‍
രേഖകളിലും വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജര്‍മനിയില്‍ 2004 ല്‍ പാസാക്കിയ
ബയോമെട്രിക്ക് പാസ്‌പോര്‍ട്ട് നിയമം വന്നത് മുതല്‍ ജര്‍മന്‍ പാസ്‌പോര്‍ട്ടുകളിലും,
തിരച്ചറിയല്‍ കാര്‍ഡുകളിലും ഫോട്ടോയോടൊപ്പം വിരലടയാളം രേഖപ്പെടുത്തിയ ഒരു
ചിപ്പ് കാര്‍ഡ് കൂടി ഉണ്ട്.
യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തി എട്ട് രാജ്യങ്ങളിലെ ഓരോ പൗരന്റേയും
പാസ്‌പോര്‍ട്ടിലും, തിരിച്ചറിയല്‍ കാര്‍ഡിലും വിരലടയാളം രേഖപ്പെടുത്താന്‍
യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടത്തു. ഇത് നിലവില്‍ വരുന്നതു മുതല്‍
കുറ്റക്യത്യങ്ങളിലോ, വാഹനാപകടങ്ങളിലോ പെടുന്ന അവസരത്തില്‍ പോലീസിനും, മറ്റ്
ഔദ്യോഗിക സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും പാസ്‌പോര്‍ട്ട് വിവരങ്ങളും -
വിരലടയാളവും ഓണ്‍ലൈനില്‍ ശേഖരിക്കാന്‍ സാധിക്കും. അതോടൊപ്പം ് കുറ്റക്യത്യങ്ങള്‍
നടത്തുന്നവരെ വളരെ വേഗത്തില്‍ കണ്ടുപിടിക്കാനും, ഭീകരക്യത്യങ്ങള്‍ ഒരു പരിധിവരെ
തടയാനും പോലീസിന് സാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക