Image

ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)

Published on 17 April, 2018
ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)
അടിയുറച്ച യാക്കോബായ വിശ്വാസിയെന്നു അഭിമാനിക്കുമ്പോഴും, നമ്മുടെ സഭയുടെ ഇപ്പോഴുള്ള പോക്കില്‍, ആശങ്ക ഉള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വസ്തുതകള്‍ നമ്മുടെ മുന്നില്‍ വളരെ തുറന്നു കിടക്കുന്നുണ്ട്. ആരെയും ഇളക്കിവിട്ടു, മാന്യതയില്ലാത്ത സമീപനം കൊണ്ട് നമുക്ക് നേട്ടമല്ല, ക്രിസ്തീയ സാക്ഷ്യം തന്നെയാണ് നഷ്ടപ്പെടുന്നത്.

ഇവിടെ ആരും തോറ്റുകൊടുക്കാനല്ല ഞാന്‍ പറയുന്നത്, കോട്ടങ്ങളെ വിജയമാക്കിയ ക്രിസ്തുവാണ് നമുക്ക് ബലം തരുന്നത് എന്ന് നാം ചിന്തിച്ചു തുടങ്ങണം. ഇപ്പോഴത്തെ അവസ്ഥയില്‍ എങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനാവും ? കൂട്ടായി നാം ചിന്തിക്കണം. മുകളില്‍ നിന്ന് വീണു കിട്ടുന്ന നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് എത്തും എന്നതിന് യാതൊരു ഉറപ്പും ഇല്ല. എല്ലാം നഷ്ട്ടപ്പെട്ടുകഴിയുമ്പോള്‍, ധാരണയും ഒത്തുതീര്‍പ്പുമായി മുകളിലുള്ളവര്‍ സുരക്ഷിതരായിരിക്കും. ഈ തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്.

ഞായറാഴ്ചകളില്‍ ദൈവവചനം കേള്‍ക്കുകയും പറയുകയും പഠിപ്പിക്കുകയും ചെയ്തതിനുശേഷം, പിന്നീടുള്ള ആറു ദിവസങ്ങള്‍സഭയുടെആദ്യകാല വട്ടിപ്പണക്കേസു മുതല്‍ അടുത്ത കാലത്തുണ്ടായസുപ്രീംകോടതി വിധിയെ വരെ കുറ്റപ്പെടുത്തിയും അധിക്ഷേപിച്ചും കഴിയേണ്ടി വരുന്നഗതികേടിലേക്ക്
ചുരുങ്ങിപ്പോയ കാലഘട്ടത്തിലാണ് നാം ഇപ്പോള്‍.

ദൈവത്തെ ഭയപ്പെടുകയും നീതിന്യായ വ്യവസ്ഥകളെ അനുസരിക്കുകയും ചെയ്യുമ്പോള്, നാം ഇതുവരെ കൈപ്പിടിച്ചു കൊണ്ടിരുന്നത് പലതും ത്യജിക്കെണ്ടി വരും. രണ്ടുപേര്‍ പ്രത്യേകിച്ചും സഹോദരങ്ങള്‍ കലഹിക്കുമ്പോള്‍, രണ്ടു വശത്തുംന്യായങ്ങളും അന്യായങ്ങളും ഉണ്ടായിരിക്കും . സഹോദരങ്ങള്ഒത്തൊരുമിച്ചുപോകുമ്പോള് ദൈവം സന്തോഷിക്കും, സ്വര്‍ഗം ആനന്ദിക്കും എന്നൊക്കെ ഗീര്‍വാണം മുഴക്കുന്ന നമ്മള്‍ എന്തുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവമുമ്പാകെ അതിനുള്ള ഉത്തരവാദിത്വം വെളിവാക്കുന്നില്ല എന്നതാണ് ഇന്നത്തെ ചിന്താവിഷയം.

പിതാമഹന്മാര്‍ പഠിപ്പിച്ച വിശ്വാസസത്യങ്ങളില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുകയുംഅതിന്റെ പാരമ്പര്യങ്ങളുടെ അന്തസത്ത ഗാഡമായി മനസ്സിലാക്കിക്കൊണ്ടുമാണ്ബാവാക്കക്ഷി-മെത്രാന്‍ കഹി നിലപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നത് തന്നെ. പക്ഷെ ഈ പാരമ്പര്യം പറച്ചിലോ, സമുദായക്കേസിന്റെ വിജയമോ തോല്‍ വികളോ എന്നെപ്പോലെയുള്ള സാധാരണക്കാരെ ദൈവത്തിന്റെ അടുത്തെങ്ങും എത്തിക്കുകയില്ലെന്നും നല്ല ബോധ്യമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സഭയിലേ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ഐക്യവും യോജിപ്പും സമാധാനവുംആത്മീക വളര്‍ച്ചയും കാംക്ഷിക്കുന്ന സാധാരണ വിശ്വാസിക്ക് , നമ്മുടെ പള്ളി വ്യവസ്ഥിതിയിലുള്ള ആദരവും വിശ്വാസവും നാം തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഈ ദയനീയ അവസ്ഥയ്ക്കും മൂല്യച്ച്യുതിക്കും സാരമായ മാറ്റം വരണം. അതിന് സഭാമേലധ്യക്ഷന്മാര്‍ തയ്യാറാവണം, അതിന് കീഴിലുള്ള തിരുമേനിമാര്‍, അധികാരത്തെക്കാള്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷ്യങ്ങളായി താഴേക്ക് ഇറങ്ങി വന്ന് സഭാമക്കളുടെ ഹിതവും നന്മയും ആരായാന്‍ ശ്രമിക്കുകയും വേണം.

പരമോന്നത കോടതിയായ സുപ്രീംകോടതി പല കാലങ്ങളിലായി പ്രസ്താവിച്ച വിധികളൊന്നും ബാവാക്കക്ഷിക്ക്അനുകൂലമല്ലായിയിരുന്നെന്നു
നമുക്കെല്ലാവര്‍ക്കും അറിയാം. എങ്കിലുംരണ്ടു വിഭാഗങ്ങളും വീണ്ടും വീണ്ടും സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന പിരിവുകളിലൂടെ സമ്പാദിച്ച കോടികള്‍ , സഭാചരിത്രങ്ങളുംപാരമ്പര്യ വിശ്വാസങ്ങളും ലവലേശം മനസ്സിലാക്കാത്ത, വെറും കുറെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്ന വടക്കേ ഇന്ത്യക്കാരായ കര്‍ണ്ണന്‍ പട്ടരു വക്കീലന്മാര്‍ക്ക്, മണിക്കൂറിനു ലക്ഷങ്ങള്‍ ഫീസ്സോടുക്കി, രണ്ടു വിഭാഗക്കാരുടെയും സാമ്പത്തികസ്ഥിതി വഷളാക്കിയതു മിച്ചം. വല്ലതും മിച്ചമുണ്ടെങ്കില്‍ ട്രസ്ടുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ നമ്മുടെ തന്നെ ഭാരവാഹികള്‍ അടിച്ച്മാറ്റുന്ന കഥകളും സോഷ്യല്‍ മീഡിയകളില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന് എരിവും
പുളിവും പകരാന്‍ കുറെ തിരുമേനിമാരുടെ തുറന്ന പ്രസ്താവനകളും, അതിനെ ഏറ്റുപിടിച്ചുള്ളപുളിച്ച തെറികളും, കളിയാക്കലുകളും സോഷ്യല്‍ മീഡിയാകളില്‍ മസ്സാലക്കഥകള്‍ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇനിയെന്ത് ചെയ്യാന് പറ്റും?പൂര്‍വപിതാക്കന്മാരുടെക്രിസ്തീയവിശ്വാസത്തിന്റെ പിന്തലമുറക്കാരായ നമ്മള്‍വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനു പകരം , ഈ യുഗത്തില്‍തമ്മില്‍ തല്ലി ക്രിസ്ത്യാനിത്വം നശിപ്പിച്ച്അപഹാസ്സ്യങ്ങളായ
വ്യവഹാരങ്ങള്‍മായി ഇനിയും മുന്നോട്ടു പോകണമോ?

അതോ സ്ഥാപിത താല്പ്പര്യക്കാരായ ഭാരവാഹികളെ മാറ്റിനിര്‍ത്തി,ഇരുകൂട്ടരുടെയും സമാധാന കാംക്ഷികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമവായത്തിന് ശ്രമിക്കുന്നതില്‍ പന്തികേടുണ്ടോ?

നല്ല ഒരു തീരുമാനത്തില്‍ എത്തുന്നതുവരെ , അന്യോന്യം ചെളി വാരി എറിയലും , നിരുത്തരവാദിത്വപരമായ പ്രസ്താവനകളും പുലമ്പി, കോടതിയലക്ഷ്യമാകാതെ നല്ല ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും കളമൊരുക്കിക്കൂടെ? ഇപ്പോഴത്തെ നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്ന് ചിന്തിക്കുക. ഇത് നിലനില്‍പ്പിന്റെ കാര്യം ആയതുകൊണ്ട് ഒരു പരിഹാരത്തിലേക്കു വരുക.

ആളി പടര്‍ത്തി ഒരു കൊടുങ്കാറ്റിന്റെ മറവില്‍ പ്രശനം പരിഹരിക്കാന്‍ ആര്‍ക്കും ആവില്ല. പൊതുവില്‍ താല്പര്യമുള്ള പരസ്പരം വിശ്വാസം ഉള്ള, ആളുകളുടെ കൂട്ടായ തന്ത്രംഉണ്ടാവണം. പ്രശനം വഷളാക്കുന്നവരെ ഒറ്റപ്പെടുത്തണം,സ്വീകാര്യമായ ചില ധാരണകള്‍ ഉണ്ടാക്കണം
തെരുവില്‍ പരിഹരിച്ചു മാനംകളിക്കരുത്. ഇനിയെങ്കിലും ബുദ്ധിപരമായി നീങ്ങണം. ഒരു വലിയ കൂട്ടം ആളുകളുടെ അഭിമാന പ്രശനം കൂടിയാണ്. നമ്മുടെ ഇടയിലെ പണത്തിന്റെ സുതാര്യതയില്ലായ്മ കണ്ടില്ല എന്ന് വരരുത്.ചെറിയ കൂട്ടങ്ങളായി പരിഹാര മാര്‍ഗങ്ങള് ആരായണം

ഒരു ബാവായ്ക്കും മെത്രാനും ഒന്നും നഷ്ടപ്പെടാതെ തന്നെ , ഇരു കൂട്ടരുംയോജിച്ചാല് നമ്മള് ഒരു വന് ശക്തിയായിരിക്കും എന്നത് ഓര്‍മ്മിക്കാതെപലരും ഇതിനു എതിരായി നില്ക്കയും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്. മാത്രമായി സാധാരണക്കാരെ തെറ്റിധരിപ്പിക്കുകയാണെന്നത് നാം തിരിച്ചറിയണം. ഇനി ഇങ്ങനെ തുടരുന്നതില് അര്‍ത്ഥമില്ല; നാം ഒന്നും നേടാനും പോകുന്നില്ല.

സമാന ചിന്തകളുള്ള സാധാരണ വിശ്വാസികളുടെചിന്തകള് പങ്കുവെയ്ക്കാനും ഒരുമിച്ചുകൂടി , മാന്യമായ ഒരു യോജിപ്പിലൂടെ മുന്നേറാനുള്ള വ്യവസ്ഥകള്
മുന്നോട്ടു വെയ്ക്കാനും സാധിച്ചാല്ഒരു ചരിത്രസംഭവമായിരിക്കും.
Join WhatsApp News
Easo 2018-04-17 11:57:16
Nice article.
Philip 2018-04-17 12:29:38
സമ്മതിക്കില്ല .. യോജിക്കുവാൻ എന്ത് വന്നാലും സമ്മതിക്കൂല്ല. .. ഒരു പരിഹാരം പറയാം.. കസേരകളിൽ ഒരു ധാരണയിൽ എത്തിയാൽ പ്രശനം തൽക്കാലം ഒതുക്കാം... ഒരു മലങ്കര മെത്രാൻ... പിന്നെ മലങ്കര നോർത്ത് ഒരു ബാവ .. മലങ്കര സൗത്ത് ഒരു ബാവ... പിന്നെ ബാക്കി ഉള്ളവർ അവരവരുടെ കസേര കൊടുത്തു പുതിയ പേരും കൊടുക്കുക.. അടയ്ച്ചവരും കൊന്നവരും തമ്മിൽ കെട്ടി പിടിച്ചു സോറി പറഞ്ഞു കൂടുക... സമ്മതം ആണോ ? 
Varughese George 2018-04-17 13:33:04
Thanks Mathews Joyce for your sincere concern. There is a simple solution. Mediators should get all the bishops and both Bavas under one roof for half a day. Swami Sandeepananda Giri should give them a Bhagavat Geetha Class. That will open their eyes and will put an end to the greed, pride, ignorance etc.
Swami Sandeepamnanda Giri's Geetha talk has nothing to do with religious beliefs, it is just an analysis of human mind. So called believers who read this letter should also listen Swamiji's talk available on 'youtube.'
കോരസൺ 2018-04-17 15:27:18

ശ്രീ. മാത്യു ജോയ്സിന്റെ  കലർപ്പില്ലാത്ത ആത്മാർത്ഥതയെ അഭിന്ദിക്കുന്നു. ഉന്നതമായ കൂറ് ദൈവത്തോടു മാത്രമായാൽ തീർച്ചയായും സമാധാനത്തിനുള്ള വാതിലുകൾ തുറക്കപ്പെടും. അത്തരം ഒരു നീക്കത്തിന്, ഇരു വിഭാഗത്തിലും ഉള്ള  വിവേകശാലികളായ വിശ്വാസികളുടെ സ്വതത്രമായ ചിന്തകളെ കോർത്തിണക്കിയാലേ മതിയാവുക ഉള്ളൂ. നിശബ്ദത കൊടും പാതകം തന്നെയാണ് . കാര്യങ്ങൾ കണ്മുന്നിൽ വന്നു കുത്തുമ്പോൾ കണ്ണടച്ച് രക്ഷപെടുകയല്ല, കൈകൊണ്ടു തട്ടിക്കളയാനായുള്ള ഔന്നത്യം ആണ് രണ്ടു കൂട്ടരിലും ഉണ്ടാവേണ്ടത്.

സമാധാനത്തിനും ഇപ്പോഴും വളരെ സാധ്യതകൾ ഉണ്ട് പക്ഷെ പരീക്ഷിക്കപ്പെടുന്നില്ല പകരം അസമാധാനത്തിന്റെ ബാണം നിറഞ്ഞുനിൽക്കുന്നു.

കോരസൺ

Johny 2018-04-17 20:25:57
തൊണ്ണൂറ്റി അഞ്ചു ശതമാനം വിശ്വാസികൾക്കും ഭൂരിപക്ഷം വൈദികർക്കും ഈ നാണം കേട്ട സഭാ വഴക്കിൽ ഒരു താല്പര്യവും ഇല്ല. അവർ ഒന്നിച്ചു തന്നെ ആണ് താനും. പക്ഷെ നൂറോളം (ശരിക്കും എത്രയുണ്ടെന്ന് സഭക്ക് തന്നെ അറിയുമോ എന്നറിയില്ല) മെത്രാന്മാരിൽ ഒരാൾക്കുപോലും യോജിച്ചു പോകാൻ താല്പര്യം ഇല്ല. കാരണം അവരുടെ വരുമാനം കുറയും. അവരുടെ ആഡംബര ജീവിതത്തിനു തടസ്സം ആണ്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ആണ് ഇവർ നടത്തിപോരുന്നത്. ഇതൊക്കെ ഇവരുടെ മുഖത്ത് നോക്കി പറയാൻ ഞാൻ ഉൾപ്പെടെ ഉള്ള ആടുകൾക്ക് കഴിയാത്ത കാലത്തോളം ഇവർ നമ്മെ പറ്റിക്കുന്ന ഏർപ്പാട് തുടരും 
Anna 2018-04-17 21:15:53
The Malankara  Catholic  Church has shown you the way . 

 The Orthodox having come under Islamic influences / pacts / unholy soul ties , to be broken by allowing the rightful God given authority through the Holy Father , thus to bring the good of unity , not just for the good of people in these separated Churches but in places afflicted by the fruits of divisions .
 For a sacramental Church with valid sacraments that claim  oneness with The Lord and His Spirit , to refuse  to  acknowledge the legitimate role of the Holy Father , is akin to the occasion of Ananias and  Saphira  lying to Peter ; it is the mercy of The Lord  that things are not worse .
Biju Cherian 2018-04-17 23:03:38
Very good article .I appreciate your ideas and suggestions. We need non stop prayers to establish peace and harmony in our church . 
Jack Daniel 2018-04-18 00:00:24
നിങ്ങൾ എത്ര ഒന്നിച്ചാലും ഒരു വൻ ശക്തിയാകില്ല . അതിന് സ്പിരിറ്റ് ഉള്ളിൽ ഉണ്ടായിരിക്കണം   ഞങ്ങൾ കത്തോലിക്കർ 1.2 ബില്യൺ ഉണ്ട് .  അതുകൊണ്ടു നിങ്ങൾ മനസാന്തരപെട്ട് കത്തോലിക്കർ ആകുക. പോപ്പ് ഫ്രാൻസീസ് എന്ന നല്ല മനുഷ്യനെ നേതാവാക്കുക.  കള്ളന്മാർക്കും പാപികൾക്കും വേശ്യകൾക്കും, ഗെയിസിനും ലെസ്ബിയൻസിയും അവസരം കൊടുക്കുക. സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവസരം കൊടുക്കുക .  ട്രംപിനെ പ്രവാചകനാക്കുക .   നമ്മൾക്ക് ഒരുമിച്ച് അടിച്ചും കളിച്ചും  നല്ലൊരു സ്പിരിച്ച്വൽ ലൈഫ് ഉണ്ടാക്കിയെടുക്കാം  . ഈ വൈകീയ വേളയിൽ ഇനി ഒന്നും ചെയ്യാനില്ല . കതിരെ കൊണ്ട് ചെന്ന്  വളം വച്ചിട്ടെന്തു കാര്യം. ഒന്നേ പ്രത്യാശയുള്ളു ആൻഡ് ദാറ്റ് ഈസ് ട്ടോ സറണ്ടർ റ്റു സ്പിരിറ്റ് 
Anna Karina 2018-04-18 10:30:13
മലങ്കര കത്തോ ലിക്വർ കാണിച്ചത് പഞ്ഞപ്പുലിന്റെയും പാൽ പൊടിയുടെയും മാർഗമാണ്.സ്വന്തം സഭയെയും ഗുരുവിനെയും വഞ്ചിച്ചു റോമാ അടിമ നുകത്തിലേക്കു പോയ പണിക്കര് വീട്ടിൽ കൊച്ചു കീവറീച്ചൻ മരിക്കുന്നതിന് തൊട്ടു മുൻപ് ഓർത്തഡോൿസ് സഭയിലെ ഒരു ബിഷോപ്പിന്റെ കൈ തലയിൽ വെച്ച് പാപ പരിഹാര പ്രാർഥന ചൊല്ലിച്ചത് ഈ അവസരത്തിൽ ഓര്മിക്കേണ്ടതാണ്.
The Catholic 2018-04-18 10:40:24
ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം എന്തു പറഞ്ഞാലും കത്തോലിക്ക സഭയാണു യഥാര്‍ഥ സഭ. മാര്‍പാപ്പയാണു പത്രോസിന്റെ പിന്‍ ഗാമി. 2000 വര്‍ഷമായി ഒരു പോലെ തുടരുന്ന സഭ പിന്നെ കേരളത്തിലെ നാലും മൂന്നു ഏഴ് 'ഉന്നത' ജാതിക്കാരായ കാളി കള്ളിയാങ്കല്‍കാര്‍ എന്തു വേണമെങ്കിലും വിളിച്ചു കൂവിക്കൊള്ളു. സത്യം ഒന്നേയുള്ളു. ലോകമെങ്ങും. നിങ്ങള്‍ വലിയ കേമന്മാരാണെങ്കില്‍ എന്തു കൊണ്ട് നിങ്ങളുടെ സഭ കോട്ടയം മുതല്‍ കുന്നംകുളം വരെ ഒതുങ്ങി? എവിടെ സുവിശേഷവല്ക്കരണം? എവിടെ നിങ്ങടെ സഭയില്‍ ദളിതര്‍?
ക്രിസ്തുവിനെ ഏറ്റു പറയന്‍ നിങ്ങള്‍ക്കു നാണമാണെന്നറിയാം. ക്രിസ്തുവിന്റെ പേരില്‍ മരിക്കാനും ഞങ്ങളുണ്ട്. അതാണു വ്യത്യാസം 
ORTHODOX VISWASI 2018-04-18 13:11:15
കേരളത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ പോർച്ചുഗീസ് അധിനിവേശത്തിന്റെ ഉപോത്പന്നം മാത്രമാണ്.കേരളത്തിലെ സഭ 1599 ലെ ഉദയംപേരൂർ സുന്നഹദോസിൽ വച്ചാണ് റോമിന്റെ അടിമ ആയതു.1653 ലെ കൂനൻ കുരിശ് സത്യത്തോടുകൂടി അടിമ നുകം വലിച്ചെറിയുകയും ചെയ്തു.ഞങ്ങളുടെ സഭ കോട്ടയം മുതൽ കന്നംകുളം വരെയല്ല.കോട്ടയത്തിനു തെക്കും കുന്നംകുളത്തിനു വടക്കും ഞങ്ങളുടെ സഭയുണ്ട്.അമേരിക്കയിൽ രണ്ടു ഭദ്രാസനങ്ങളും നൂറിലധികം പള്ളികളും ഉണ്ട്.അതുപോലെ അനേക രാജ്യങ്ങളിൽ അവിടുത്തെ ഓർത്തഡോൿസ് സഭകൾ ഉണ്ട്.കൂപ മണ്ഡൂകങ്ങൾക്കു അവയെപ്പറ്റി അറിവ് കാണില്ല.
Pastor John Abraham 2018-04-18 17:32:10
കത്തോലിക്കാ സഭ= കത്തോലിക്കാ സഭ. അത് ക്രിസ്തിയ സഭ അല്ല. ഇറ്റാലിയന്‍ മാഫിയാകളുടെ സഭ.
പുറകെ കുറെ എട്ടും പൊട്ടും തിരിയാത്ത പൊട്ടന്‍ മാരും, മെത്രാനെ കേറി പിതാവ് എന്ന് വിളിക്കും 
വിവരംകെട്ട വിഡ്ഢികളുടെ സഭ ആണ് കത്തോലിക്കാ സഭ. വികാരിയെ കണ്ടാല്‍ ഒച്ചാനിച്ചു നില്‍ക്കുന്ന അടിമകളുടെ സഭ.
The Catholic 2018-04-18 17:45:18
ഓര്‍ത്തഡോക്‌സ് വിശ്വാസിയും പാസ്റ്ററുമൊക്കെ വിനയം പഠിക്കുകയും സത്യം അറിയുവാന്‍ ശ്രമിക്കുകയും വേണം.
പോര്‍ട്ട്ഗീസുകാരും കത്തോലിക്ക സഭയും തമ്മില്‍ എന്താണു ബന്ധം? അവര്‍ കത്തോലിക്കരാണെന്നു മാത്രം. ഒരു മാര്‍പാപ്പ പോലും പോര്‍ട്ടുഗലില്‍ നിന്നു വന്നിട്ടില്ല. പോര്‍ട്ടുഗീസ് വിരോധം കത്തോലിക്ക വിരോധം ആകേണ്ട കാര്യമില്ല.
കൂനന്‍ കുരിശു കാലത്ത് 111 പള്ളികള്‍ ഉള്ളതില്‍ 84 എണ്ണം കത്തോലിക്ക സഭയില്‍ നിന്നു. ആ ഭൂരിപക്ഷം വച്ചു നോക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായാക്കര്‍ സഭ വിട്ടത് ശരിയല്ല. കേസിനു പോയാല്‍ സുപ്രീം കോടതി കത്തോലിക്കര്‍ക്ക് അനുകൂലമായി വിധിക്കും!
പിതാവ് എന്നു വിളിച്ചാലും തിരുമേനി എന്നു വിളിച്ചാലും ബഹുമാനം കാണിക്കുന്നുവെന്നു മാത്രം. 

Pastor John Samuel 2018-04-18 18:03:21
Portuguese Inquisition- Wikipedia
ORTHODOX VISWASI 2018-04-19 10:15:25
പ്പോർട്ടുഗീസുകാരും കത്തോലിക്കരും തമ്മിൽ എന്ത് ബന്ധം?നല്ല ചോദ്യം.വ്യാപാരത്തിനായി വന്ന പോര്ട്ടുഗീസുകാരുടെ പിന്ബലത്തിലല്ലേ ബിഷപ്പ് മെനസീസ് ഉദയംപേരൂർ സുന്നഹദോസ് വിളിച്ചുകൂട്ടിയതു?നാട്ടുരാജാവിനെ കൈയിൽ എടുത്തു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അല്ലെ പോർട്ടുഗീസ് ഭാഷയിലുള്ള തീരുമാനങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെക്കൊണ്ട് ഒപ്പു വെപ്പിച്ചത്?അദ്ദേഹത്തിന് സുന്നഹദോസ് വിളിച്ചു കൂട്ടാൻ ആർ അധികാരം കൊടുത്തു?വ്യാപാരത്തിനായി വന്നവർ അത് ചെയ്താൽ പോരായിരുന്നോ?അക്കാലത്തു സഭയുടെ തലവൻ ആർച്ചു ഡീക്കൻ ആയിരുന്നു.അദ്ദേഹത്തിന്നാണ് സുന്നഹദോസ് വിളിച്ചുകൂട്ടാൻ അധികാരം .തോക്കു ചൂണ്ടിയും ഭീഷണി പ്പെടുത്തിയുമാണ് കേരളത്തിൽ കത്തോലിക്കാ സഭ തുടങ്ങിയത്.കേരളത്തിൽ സഭ സ്ഥാപിച്ചത് തോമാസ്ലീഹായാണ്.എല്ലാ ശിഷ്യന്മ്മാർക്കും തുല്യ അധികാരം ആണ് കർത്താവു കൊടുത്തത്.ആരും ആരുടേയും മുകളിലോ താഴെയോ അല്ല എന്നുള്ള സത്യം കത്തോലിക്കാ സുഹൃത്തുക്കൾ മനസ്സിലാക്കുക.
MALANKARA SABHA NAMMUDE SABHA 2018-04-19 10:29:46
ഡോക്ടർ മാത്യു ജോയിസിന്റെ വികാരം പൂർണ്ണമായി ഉൾകൊള്ളുന്നു.ഇരു സഭയിലെയും ബഹു ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതുംഅതാണ്.സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾകൊണ്ടുകൊണ്ടു പരസ്പരം യോജിക്കുന്ന വേണ്ടതാണ്.അതിനു തടസ്സമായി നിൽക്കുന്നത് അർഹിക്കാത്ത സ്ഥാനങ്ങളിൽ വളഞ്ഞ വഴിയിലൂടെ അധികാരത്തിൽ എത്തിയവർ ആണ്.അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് അവരെ നയിക്കുന്നത്.സഭ യോജിക്കുന്നതുകൊണ്ടു വിശ്വാസികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല.രാഷ്ട്രീയ സ്വാധീനം കൊണ്ടും ഗുണ്ടായിസം കൊണ്ടും ആർക്കും അധികനാൾ പിടിച്ചുനിൽക്കാൻ കഴിയില്ല.കോടതി വിധി അഗീകരിച്ചുകൊണ്ടു പരസ്പര സ്നേഹത്തോടുകൂടി ചർച്ച നടത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും.അതിനു പ്രാർഥനയോടുകൂടിയുള്ള സമീപനം ആണ് വേണ്ടത്.പിറവം പള്ളിയുടെ വിധി കൂടി ഓർത്തഡോൿസ് സഭക്ക് അനുകൂലമായി  വന്ന സ്ഥിതിക്ക് ഇനി ഒരു പള്ളിയുടെയും കാര്യത്തിലും   മറ്റൊരു തരത്തിലുള്ള വിധി വരുമെന്ന് പ്രദീക്ഷിക്കേണ്ട.. 
കപ്യാർ 2018-04-19 11:46:39
ഓർത്തഡോൿസ് വിശ്വാസി പറയുന്നു എല്ലാ ശിഷ്യന്മാർക്കും  ഒരേ അധികാരം ആണ് കർത്താവ് കൊടുത്തതെന്ന്. യാകോബ ഓർത്തോ തർക്കത്തിന്റെ പ്രധാന കാരണം അധികാരവും പണവും ആണെന്നത് പകൽ പോലെ വ്യക്തം. എന്നാൽ പത്രോസിന്റെ  സിംഹാസനവും തോമായുടെ സിംഹാസനവും കാണിച്ചാണല്ലോ പുരോഹിതർ വെവരോം ഉണ്ടെന്നു അഹങ്കരിക്കുന്ന  ഇവറ്റകളെ രണ്ടിനേം തമ്മിൽ അടിപ്പിക്കുന്നത്.
Philip 2018-04-19 11:57:09
പ്രിയ എം സ് ൻ സ്  ,
താങ്കളുടെ നല്ല ആഗ്രഹത്തിനുള്ളിലും  മറ്റവരോടുള്ള ഒരു കുത്തു കാണുന്നു. തെറ്റുകൾ രണ്ടു ഭാഗങ്ങളിലും വന്നിട്ടുണ്ടാകാം എന്ന് അംഗീകരിച്ചു ( അധികാര മോഹം രണ്ടു കൂട്ടർക്കും കുറവല്ല) ഒരു മേശക്കു ചുറ്റും ഇരുന്നു സ്നേഹത്തോടെ വിട്ടുവീഴ്ച മനോഭാവത്തോടെ ആത്മീയ മനസ്സോടെ ചർച്ച ചെയ്‌താൽ മാത്രമേ ഇത് തീരുകയുള്ളൂ . അല്ലെങ്കിൽ തമ്മിൽ തല്ലിയും കൊന്നും ഇങ്ങനെ അങ്ങ് പോകും... അത്ര തന്നെ ... പിന്നെ വഴക്കുകൂടി നിൽക്കേണ്ടത് പലരുടെയും ആവശ്യം ആണ് ...
ORTHODOX VISWASI 2018-04-19 12:19:25
കപ്യാർ കപ്യാരുടെ പണി ചെയ്താൽ പോരെ?വലിയ കാര്യങ്ങളിലൊക്കെ ഇടപെട്ട് സ്വന്തം അജ്ഞത മറ്റുള്ളവരെ അറിയിക്കണോ.മലങ്കര സഭ എന്നും പൗരോഹിത്യത്തിന് വേണ്ടി മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ചു നില്ക്കണം അതിനാണ് പത്രോസിനു മാത്രമേ അധികാരം ഉള്ളു എന്ന് വാദിക്കുന്നത്.അത് വേദ വിപരീതമാണ്.എല്ലാ ആല്മീയ അധികാരങ്ങളും എല്ലാ ശിഷ്യന്മ്മാർക്കും ഉണ്ട്.ഓരോ ശിഷ്യനാമാരുടെയും പിൻഗാമികൾ ആ ചുമതലകൾ നിറവേറ്റുന്നു.അതിനു ആല്മീയമായി ന്യൂനത ഇല്ല.ഒരു ശിഷ്യനും അദ്ദേഹത്തിന്റെ പിന്ഗാമികൾക്കും മാത്രമേ അധികാരം ഉള്ളു എന്ന് വാദിക്കുന്നത് സ്വാർത്ഥ താല്പര്യ പ്രകാരമാണ്.അത് ഇനിയും വിലപ്പോകില്ല.  
Baffled 2018-04-19 12:24:42
I never knew this many religiously addicted people in our society.  So many slaves! 
The Catholic 2018-04-19 12:37:45
പതോസേ നീ പാറയാകുന്നു എന്ന് കര്‍ത്താവ് പറഞ്ഞതിനു അര്‍ഥമെന്താണ്? തോമ്മാച്ചനും പാറ തന്നെയൊ? എങ്കില്‍ പിന്നെ ഇത്ര കാലം അന്ത്യോഖ്യാ പാത്രീയര്‍ക്കീസ് ബന്ധം എന്തിനായിരുന്നു? ഇപ്പോഴെന്തിനാ കാതോലിക്കോസ് എന്ന സ്ഥാനം?
ഇന്ത്യയിലെ ക്രിസ്തീയ സഭ ഒരു പരാജയമായിരുന്നു എന്ന് അംഗീകരിക്കുക. 2000 വര്‍ഷം കൊണ്ട് കോട്ടയ്ം-കുന്നം കുളം വരെ വളര്‍ന്നു. അവിടെ നിന്നു പോന്നവരാണ് വിദേശത്തെ ഭദ്രാസനമൊക്കെ.
പോര്‍ട്ടുഗീസുകാര്‍ വന്നതു കൊണ്ട് കുറച്ച് ക്രിസ്ത്യാനി എങ്കിലും കേരളത്തില്‍ ഉണ്ടായി. ഈ സത്യമൊക്കെ അംഗീകരിക്കുക.
എന്നു കരുതി ഈ കത്തോലിക്കനു മറ്റു ക്രിസ്ത്യാനികളോട് വിരോധമൊന്നുമില്ല. സഭ ഏതായാലും ക്രിസ്തുവിനെ ആരാധിച്ചാല്‍ മതി 
ORTHODOX VISWASI 2018-04-19 13:06:41
"നിങ്ങൾ ഭൂമിയിൽ കെട്ടപ്പെടുന്നതൊക്കെയും സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും.ഭൂമിയിൽ അഴിക്കപ്പെടുന്നതൊക്കെയും സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"ഇത് പത്രോസിനോട് മാത്രമായിട്ടാണോ പറയുന്നത്.എങ്കിൽ നിങ്ങൾക്കുപകരം നീ മതിയായിരുന്നല്ലോ .എന്തിനു പന്ത്രണ്ടു ശിക്ഷ്യന്മാരെ കർത്താവു നിയമിച്ചു.പത്രോസ് മാത്രം മതിയായിരുന്നല്ലോ.പത്രോസ് എന്ന വ്യക്തിക്കല്ല പ്രാധാന്യം പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസത്തിനാണ് പ്രാധാന്യം .മറ്റൊരവസരത്തിൽ സാത്താനെ എന്നെ വിട്ടു പോ എന്ന് യേശു പറഞ്ഞു.അതുകൊണ്ടു പത്രോസ് സാത്താൻ ആണെന്നുപറയുമോ. പത്രോസ് മൂന്നു വട്ടം തള്ളി പറഞ്ഞു അതുകൊണ്ടു മൂന്നു പ്രാവശ്യം വിശ്വാസം ഏറ്റു പറയിച്ചു .ഇതൊന്നും മനസ്സിലാക്കാതെ സംസാരിച്ചിട്ട് കാര്യമില്ല.താങ്കൾക്ക് എവിടെ നിന്നാണ് കോട്ടയം കുന്നംകുളം കിട്ടിയത്.ഞാൻ പതനം തിട്ട ജില്ലക്കാരനാണ്.കൊല്ലത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും ഞങ്ങളുടെ പള്ളികൾ ഉണ്ട്.അതുപോലെ കുന്നംകുളത്തിനു വടക്കും പള്ളികൾ ഉണ്ട്.അതുപോലെ കേരളത്തിന് പുറത്തും പള്ളികൾ ഉണ്ട്.
SchCast 2018-04-19 13:12:14
No wonder our brothers and sisters from other religions make fun of Christians and Christianity. We all agree that there is only one 'Christ'. Before taking the cross and fulfilling the purpose of his first coming, he ardently prayed for the unity of the disciples (St. John 17). He had also given them the new commandment (11th)that they should love each other. No denomination is perfect according to the Bible. So stop flinging dirt on each other. It is not going to help the mission of Christ. Agree where you can and work together to spread the 'Good News'. Disagree where you have to in the spirit of love. When the laity exhibit togetherness and love for one another, the Bishops will have to fall in line. Try this strategy for a change.
black label 2018-04-19 15:39:51

ഇ മലയാളിയില്‍ കിടന്നു വാലിന്‍ അറ്റം പിടിക്കാന്‍ എത്ര കറങ്ങിയാലും മേല്‍ ജാതികളുടെ പള്ളിയില്‍ സ്കെച്ചുള്കളെ കയറ്റാത്തതുപോലെ യേശു എത്ര പ്രാവിശ്യം വീണ്ടും വന്നാലും നിങ്ങള്‍ ഔട്ട്‌ മിസ്റ്റര്‍ സ്കെച്ചുളെ. നിങ്ങള്‍ വെളിപാട്‌ പുസ്തകം വായിക്കുക. കുഞ്ഞടിന്‍ കൂടെ പോകുന്നത് വിര്‍ജിന്‍ പുരുഷന്‍ മാത്രം.

DRINK BLACK LABEL & fill yourself in pure spirit.

വിശ്വാസി 2018-04-19 16:37:45
യേശുവിന്‍ കാലം കുരിസിനു പകരം പാരയില്‍ കുത്തി നിറുത്തി ആയിരുന്നു   പീഡനം. സ്ഥിരം സല്യം ആയിരുന്ന പതോസിനെ പാര എന്ന് തന്നെ ആണ് യേശു വിളിച്ചത്. അതാണ് അന്നുമുതല്‍ ക്രിസ്ത്യാനികള്‍ പരസ്പരം പാര പണിതു അടിച്ചു  കേറ്റുന്നതു 
യേശു 2018-04-19 22:49:45

അദ്ധ്യായം 23

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു: 
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. 
ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. 
അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. 
അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. 
അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും 
അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു. 
നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; 
നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. 
10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. 
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. 
12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. 
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) 
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. 
15 
16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. 
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? 
18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. 
19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ? 
20 ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. 
21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 
22 സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. 
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. 
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. 
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: 
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. 
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. 
32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ. 
33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? 
34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും. 
35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. 
36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 
37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. 
38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. 
39 ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

To Catholic 2018-04-19 15:57:03
കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധികടുക്കുന്നു. വൈദിക സമതിയില്‍ കടുത്ത ചേരിതിരിവ്. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാന്‍ വൈദികര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിന്റെ ...

Read more at: http://www.reporterlive.com/2018/04/18/492734.html
പള്ളി മെത്രാന്‍റെ വക അല്ല എന്ന് ഒരു കൂട്ടം, എടൊ കാത്തലിക് താന്‍ പോയി ഇതൊക്കെ നന്നാക്കാന്‍ നോക്ക് 

അന്നമ്മ 2018-04-19 16:11:29
അഴിക്കലും കെട്ടലും എന്നൊക്കെ കേട്ടിട്ട് വല്ലാത്ത ഒരു പരവേശം, പിന്നെ ഇക്കിളി 
കപ്യാർ 2018-04-19 16:18:52
പത്രോസേ പാര ആകുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. അത് ഇത്രത്തോളം ആകുമെന്ന് കരുതിയില്ല.
യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞ പത്രോസിനോട് ദൂരെ പോകു സാത്താനെ (എന്റെ അടുത്ത് പോലും വരരുത് ?) എന്നാണ് യേശു പറഞ്ഞത്. ആ പത്രൊസ്സാണ് എല്ലാ ക്രിസ്തീയ സഭകളുടെയും ആദ്യത്തെ പോപ് അല്ലെങ്കിൽ പാത്രിയർക്കാ. കപ്യായരുടെ വിവരമില്ലായ്മ ആണെകിൽ ആരും ക്ഷമിക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക