Image

കലയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന് ഫിലാഡെല്‍ഫിയായില്‍

ജോജോ കോട്ടൂര്‍ Published on 18 April, 2018
കലയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന് ഫിലാഡെല്‍ഫിയായില്‍
ഫിലഡെല്‍ഫിയ: ഡെലവേര്‍വാലിയിലെ പ്രഥമ മലയാളീ സംഘടനയായ കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍വച്ചു നടത്തപ്പെടുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. പെന്‍സില്‍വാനിയായിലെയും സമീപ സംസ്ഥാനങ്ങളിലെയും പ്രവാസി മലയാളികള്‍ക്കിടയില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി നാലുപതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന കല, സാമൂഹിക സേവനരംഗത്ത് അനുകരണീയമായ മാതൃകയാണ് കാഴ്ചവെച്ചിട്ടുള്ളത്.

കലയുടെ വിവിധ പ്രവര്‍ത്തക സമിതികളായ അഡ് വൈസറി കൗണ്‍സില്‍, വിമന്‍സ് ഫോറം, യൂത്ത് ഫോറം തുടങ്ങിയവരുടെ രൂപീകരണവും പ്രവര്‍ത്തനോദ്ഘാടനത്തിനോടനുബന്ധിച്ച് പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കലയുടെ ഇക്കൊല്ലത്തെ റാഫിള്‍ ടിക്കറ്റിന്റെ കിക്ക്-ഓഫ്, കലാ ന്യൂസ് ലെറ്ററിന്റെ പ്രകാശനം എന്നിവയും തദവസരത്തില്‍ നടക്കുന്നതാണ്.
കലയുടെ എല്ലാ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും പ്രവര്‍ത്തനോല്‍ഘാടന നഗരിയിലേയ്ക്കു ക്ഷണിക്കുന്നതായി പിആര്‍ഓ ജോര്‍ജ് വി.ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ജയിംസ് കുറിച്ചി(പ്രസിഡന്റ്)-856-275-4014
അലക്‌സ് ജോണ്‍(ചെയര്‍, അഡ് വൈസറി കൗണ്‍സില്‍)-215-715-8114
ഡോ.ജയ്‌മോള്‍ ശ്രീധര്‍(ചെയര്‍, വിമന്‍സ് ഫോറം)-484-535-1555
റ്റിജോ ഇഗ്നേഷ്യസ്(ചെയര്‍, യൂത്ത് ഫോറം)-267-475-6606.

കലയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന് ഫിലാഡെല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക