Image

ബിഗ്‌ ബോസ്‌ മലയാളം പതിപ്പില്‍ അവതാരകനായി മോഹന്‍ലാല്‍

Published on 18 April, 2018
 ബിഗ്‌ ബോസ്‌ മലയാളം പതിപ്പില്‍  അവതാരകനായി  മോഹന്‍ലാല്‍
ബിഗ്‌ ബോസ്‌ ടെലിവിഷന്‍ ഷോയുടെ മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നത്‌ മോഹന്‍ലാല്‍. നേരത്തെ മമ്മൂട്ടി, സുരേഷ്‌ ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ്‌ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

നിലവില്‍ ഹിന്ദി, തെലുങ്ക്‌ , കന്നട, തമിഴ്‌ എന്നീ ഭാഷകളില്‍ ബിഗ്‌ ബോസ്‌ അവതരിപ്പിക്കുന്നുണ്ട്‌. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ്‌ ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ്‌ ബിഗ്‌ ബോസ്‌.

മലയാളത്തില്‍ മിനിറ്റ്‌ ടു വിന്‍ ഇറ്റ്‌ പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ്‌ ബിഗ്‌ ബോസ്‌ മലയാളത്തിലേക്ക്‌ എത്തിക്കുന്നത്‌.
പൂനെയിലെ ലോണാവാലയിലാണ്‌ ഷൂട്ടിംഗ്‌ സെറ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക