Image

ജൂലൈ 4 പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികള്‍ ഇത്തവണയും പങ്കെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2018
ജൂലൈ 4 പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികള്‍ ഇത്തവണയും പങ്കെടുക്കുന്നു
ചിക്കാഗോ: ജൂലൈ 4-നു ഇല്ലിനോയിസിലെ ഗ്ലെന്‍വ്യൂവില്‍ നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കന്‍ സ്വാതന്ത്ര്യദിന ബഹുജനഘോഷയാത്രയില്‍ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും മലയാളി സമൂഹം പങ്കെടുക്കുന്നു.

അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരു ടൗണായ ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സന്നിധ്യം ഇത്തവണയും അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച ഫ്‌ളോട്ടിനുള്ള ഒന്നാംസ്ഥാനം നേടിയ ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ ഇക്കുറിയും അത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളി പ്രവാസികള്‍ തങ്ങളുടെ രാഷ്ട്രീയ, സാമൂഹിക. സാംസ്കാരിക സംഭാവനകള്‍ കൂടുതലായി ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള തുടരവസരമായിരിക്കും ഇതെന്ന് ഏപ്രില്‍ 15-നു നടന്ന യോഗത്തില്‍ ഐകകണ്ഠമായി അഭിപ്രായപ്പെട്ടു.

ഇത്തവണ നേതൃസ്ഥാനം അലങ്കരിക്കുന്ന ജോര്‍ജ് നെല്ലാമറ്റം, മുന്‍ കോര്‍ഡിനേറ്റര്‍ സ്കറിയാക്കുട്ടി തോമസ് കൊച്ചുവീട്ടില്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ നേതൃത്വം കൊടുത്ത യോഗത്തില്‍ ഗ്ലെന്‍വ്യൂ, നോര്‍ത്ത് ബ്രൂക്ക് നിവാസികളായ നിരവധി കുടുംബങ്ങളും, ചിക്കാഗോയിലെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. ജൂലൈ നാലിന് നടക്കുന്ന ഘോഷയാത്രയില്‍ മുന്നൂറോളം വരുന്ന മലയാളികള്‍ പങ്കെടുക്കുമെന്ന് യോഗം വിലയിരുത്തി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് ഘോഷയാത്രയ്‌ക്കൊപ്പം നടന്നു നീങ്ങുവാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. ഗ്ലെന്‍വ്യൂ, നോര്‍ത്ത് ബ്രൂക്ക് നിവാസികള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും ആദ്യ പരിഗണന ലഭിക്കും.

ഭാരതീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും, ചെണ്ടമേളവും, മുത്തുക്കുടകളും കൊണ്ട് വര്‍ണ്ണവൈവിധ്യമാര്‍ന്ന ഒരു പ്രകടനത്തിന് യോഗം തീരുമാനമെടുത്തു. ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജോര്‍ജ് നെല്ലാമറ്റം (ചീഫ് കോര്‍ഡിനേറ്റര്‍), സ്കറിയാക്കുട്ടി തോമസ് (പരേഡ് കോര്‍ഡിനേറ്റര്‍), ജിതേഷ് ചുങ്കത്ത്, രഞ്ചന്‍ ഏബ്രഹാം, ജോണ്‍ പാട്ടപ്പതി (കോ- കോര്‍ഡിനേറ്റേഴ്‌സ്), ആന്‍ഡ്രൂസ് തോമസ്, ജിനോ മഠത്തില്‍, മനോജ് അച്ചേട്ട് (പരേഡ് കമ്മിറ്റി), സഞ്ജു മാത്യു, സ്റ്റാന്‍ലി കളരിക്കമുറിയില്‍ (ഫിനാന്‍സ് കമ്മിറ്റി), സിറിയക് കൂവക്കാട്ടില്‍, ലൂക്ക് ചിറയില്‍ (കോര്‍ഡിനേറ്റേഴ്‌സ് ഫോര്‍ ഇന്‍വൈറ്റിംഗ് പ്രോമിനന്റ് ഇന്ത്യന്‍ പൊളിറ്റീഷ്യന്‍സ്), ജോണി വട്ക്കുംചേരി, ജോണ്‍സണ്‍ കൂവക്കട, സാബു അച്ചേട്ട്, ഷാജി പഴൂപ്പറമ്പില്‍ (ഫുഡ് കമ്മിറ്റി), ബ്രിജിറ്റ് ജോര്‍ജ്, ലീല ജോസഫ്, ജിജി നെല്ലാമറ്റം (വിമന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി), സൈമണ്‍ തോമസ്, ജോണ്‍സണ്‍ മാളിയേക്കല്‍, ഇമ്മാനുവേല്‍ കുര്യന്‍ (ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി), ജോര്‍ജ് പ്ലാമൂട്ടില്‍, മത്യാസ് പുല്ലാപ്പള്ളി, അനീഷ് ആന്റോ (ഫ്‌ളോട്ട്, ആന്‍ഡ് ലോഗോ ഡിസൈന്‍ കമ്മിറ്റി), ബിജി സി. മാണി, ജോസ് മണക്കാട്ട് (കമ്മിറ്റി ടു ഇന്‍ക്ലൂഡ് നയ്‌ബേഴ്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് ഓഫ് ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ), അഡ്വ. ജോണ്‍ വര്‍ഗീസ്, ജിമ്മി ജോര്‍ജ്, ചാക്കോ മറ്റത്തില്‍പ്പറമ്പില്‍ (പ്രട്ടോകോള്‍ കമ്മിറ്റി).

യോഗത്തില്‍ പിന്തുണ അറിയിച്ചുകൊണ്ട് സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോഷി വള്ളിക്കളം എന്നിവരും പങ്കെടുത്തു. അടുത്ത യോഗം ജൂണ്‍ ആറാം തീയതി വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. സ്ഥലം (830 Unit 9 , East Rand Rd , Mount Prospect).
ജൂലൈ 4 പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികള്‍ ഇത്തവണയും പങ്കെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക