Image

ചാക്കോ കണിയാലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ Published on 18 April, 2018
ചാക്കോ കണിയാലിന്റെ  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ  മുന്‍ പ്രസിഡന്റും കേരളാ എക്‌സ്പ്രസ്സ് പത്രത്തിന്റെ എഡിറ്ററുമായ ജോസ് കണിയാലിയുടെ പിതാവ് ചാക്കോ കണിയാലിന്റെ  (85)  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോ. സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവും , ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് പരേതൻ .ഭാര്യ പരേതയായ സി.ജെ അന്നമ്മ . മറ്റു മക്കൾ ജിമ്മി കണിയാലി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി),വിനി മാത്യുകുട്ടി പൂതകാട്ടില്‍ എന്നിവരുമാണ്.

ചാക്കോ കണിയാലിന്റെ  നിര്യാണത്തിൽ അഗാധ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി  പ്രാർത്ഥിക്കുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷർ  ഷാജി വർഗീസ് , മറ്റ് എക്സി.ഭാരവാഹികൾ  എന്നിവർ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക