Image

അമ്മയുമായി അടുപ്പമുണ്ടായിരുന്ന നാല്‍പ്പതുകാരനെ മക്കള്‍ കൊലപ്പെടുത്തി

Published on 19 April, 2018
അമ്മയുമായി അടുപ്പമുണ്ടായിരുന്ന നാല്‍പ്പതുകാരനെ മക്കള്‍ കൊലപ്പെടുത്തി


അമ്മയുമായി അടുത്തിടപഴകിയ 40കാരനെ 3 മക്കള്‍ ചേര്‍ന്ന്‌ കുത്തിക്കൊന്നു. അമ്മയുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നുവെന്ന ആരോപണമാണ്‌ മൂന്നു മക്കളും ഉന്നയിച്ചത്‌.
ഇയാളെ 22 തവണ കുത്തിയെന്നാണ്‌ പോലീസ്‌ വ്യക്തമാക്കുന്നത്‌.
രാജു ഏലിയാസ്‌ മംരാജ്‌ എന്നയാളാണ്‌ കുത്തേറ്റ്‌ മരിച്ചത്‌. ഈഇയാളെ അക്രമിക്കുമ്പോള്‍ മൂന്ന്‌ പേരും മദ്യപിച്ചിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 20കാരനായ അമന്‍, 21കാരനായ ആഷിഷ്‌, 19 കാരനായ സഹില്‍ എന്നിവരാണ്‌ ഇയാളെ കുത്തിയത്‌

ഇവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഡല്‍ഹി ദ്വാര്‍ക്കയിലാണ്‌ കൊലപാതകം നടന്നത്‌. കുത്തേറ്റ്‌ പരിക്കുകളോടെ ഇയാള്‍ കഴിഞ്ഞ 17ാം തീയതിയാണ്‌ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌. പിന്നീട്‌ ഹരിനഗറിലുള്ള ധീന്‍ ധയല്‍ ഉപദ്വായ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

അവിടെവെച്ചാണ്‌ രാജു മരിക്കുന്നത്‌. വീട്ടില്‍ പതിവ്‌ സന്ദര്‍ശകനായിരുന്നു രാജു.  രാജു വീട്ടില്‍ വന്ന്‌ അമ്മയോട്‌ അടുത്തിടപഴകുന്നത്‌ ഇവര്‍ക്ക്‌ ഇഷ്ടമല്ലായിരുന്നു. രാജുവിന്‌ അമന്‍ താക്കീത്‌ നല്‍കി. ഇനി വീട്ടിലേക്ക്‌ വരാന്‍ പാടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്‌.

പലതവണ അയാള്‍ക്ക്‌ താക്കീത്‌ നല്‍കിയിരുന്നുവെന്ന്‌ അമന്‍ പോലീസിനോട്‌ പറഞ്ഞു. എന്നാല്‍, താക്കീത്‌ മറികടന്ന്‌ ഇയാള്‍ വീണ്ടും കയറി വരികയായിരുന്നു. അങ്ങനെയാണ്‌ സുഹൃത്തുക്കളുമായി ആലോചിച്ച്‌ ഇയാളെ കൊല്ലാന്‍ തീരുമാനിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക