കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശിക്കാരിപ്പുരയിലെ താലൂക്ക് ഓഫീസിലെത്തിയായിരുന്നു യെദിയൂരപ്പ പത്രിക സമര്‍പ്പിച്ചത്.
കേന്ദ്രമന്ത്രി അനന്ത് കുമാര്‍,ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്, ബി.രാഘവേന്ദ്ര എം.എല്‍.എ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ഹുചുരയസ്വാമി ക്ഷേത്രത്തിലെത്തി യെദിയൂരപ്പ പൂജയും വഴിപാടും നടത്തി.