Image

ജര്‍മ്മനിയിലും 2020 മുതല്‍ കാറുകള്‍ക്ക് ടോള്‍ വരുന്നു

ജോര്‍ജ് ജോണ്‍ Published on 19 April, 2018
ജര്‍മ്മനിയിലും 2020 മുതല്‍ കാറുകള്‍ക്ക് ടോള്‍ വരുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഗവര്‍മെന്റ് പാസ്സാക്കിയ റോഡ്-ഹൈവേ ടോള്‍ നടപ്പാക്കുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ എതിര്‍ത്തിരുന്നെങ്കിലും എല്ലാ  കടമ്പകളും മറികടന്ന് 2020 മുതല്‍ കാറുകള്‍ക്ക് ടോള്‍ വരുന്നു.

ജര്‍മ്മന്‍ പാസഞ്ചര്‍ വാഹന ഉടമകള്‍ക്ക് വാഹന നികുതി കുറച്ച് കൊടുത്ത് ഈ ടോള്‍ തുകയില്‍ നിന്ന് ആശ്വാസം നല്‍കാനും, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി ജര്‍മ്മന്‍ റോഡുകള്‍ ഉയോഗിക്കുന്നവരില്‍ നിന്നും ടോള്‍ പിരിക്കാനും പ്ലാന്‍ ചെയ്ത പദ്ധതിയാണ് വിത്യസ്ഥ നിയമവും, വിവേചനവും ആണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വിലയിരുത്തി എതിര്‍ത്തത്.  

ജര്‍മ്മനിയിലെ 13000 കിലോമീറ്റര്‍ ഹൈവേയിലും 39000 കിലോമീറ്റര്‍ ബുണ്ടസ് സ്ട്രീറ്റകളിലുമാണ് 2020 മുതല്‍ ടോള്‍ നല്‍കേണ്ടത്. കാറുകളുടെ ആദ്യരജിസ്‌ഷ്രേന്‍, ഏത് തരം ഇന്ധന ഉപയോഗം, ഇന്റീരിയര്‍ വിസ്ത്രീണം എന്നിവ കണക്കാക്കി 74 യൂറോ മുതല്‍ 130 യൂറോ വരെയാണ് ജര്‍മ്മന്‍ കാര്‍ ഉടമകള്‍ക്ക് വാര്‍ഷിക ടോള്‍. ഈ ടോളിന് അഡ്വാന്‍സ് ആയി വിജിനെറ്റെ വാങ്ങണം. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലുള്ളവര്‍ ഒന്നുകില്‍ 10 ദിവസം, 20 ദിവസം അല്ലെങ്കില്‍ വാര്‍ഷികവിജിനെറ്റെ വാങ്ങണം. 


ജര്‍മ്മനിയിലും 2020 മുതല്‍ കാറുകള്‍ക്ക് ടോള്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക