Image

ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 April, 2018
ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മനം നിറയെ കാഴ്ചയുടെ നിത്യ വസന്തം തീര്‍ത്തു ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ അമേരിക്കന്‍ മണ്ണിലെത്തിയിട്ട് ഒരു സംവത്സരം പിന്നിട്ടിരിക്കുന്നു. ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അതിവിപുലമായ ഒരു മെഗാ സ്റ്റാര്‍ ഷോ ഫഌവഴ്‌സ് ടിവി യു.എസ്.എ ഷിക്കാഗോയില്‍ ഒരുക്കിയിരിക്കുന്നു. പ്രഗത്ഭ സിനിമ സംവിധായകന്‍ ഷാഫി അണിയിച്ചൊരുക്കിയിരിക്കുന്ന ഷോയില്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബിജു മേനോന്‍, മിയ ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, ഗായതി സുരേഷ്, ശ്വേതാ മേനോന്‍, സാജു നവോദയ, നജിം അര്‍ഷാദ് തുടങ്ങിവരോടൊപ്പം, ഇരുപത്തി അഞ്ചോളം മറ്റു പ്രമുഖ താരങ്ങളും പങ്കെടുക്കുന്നു.

ഏപ്രില്‍ 27-നു വൈകുന്നേരം 7:30 ഷിക്കാഗോയിലെ ബാര്‍ട്ട് ലെറ്റിലുള്ള ജെയിന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ മെഗാ ഷോ അരങ്ങേറുന്നത്. ഇതിനോടനുബന്ധിച്ചു ഏപ്രില്‍ 26-നു വ്യാഴാഴ്ച വൈകുന്നേരം ലൈലില്‍ ഉള്ള ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് (Sheraton Lisle Naperville Hotel) ഒരു റെഡ് കാര്‍പെറ്റ് ഇവന്റും സംഘടിപ്പിക്കുന്നു. താരങ്ങളോടൊത്തു ഒരു മനോഹര സായാഹ്നം എന്ന ഉദ്ദേശ്യത്തോട് കൂടി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയില്‍ ഷിക്കാഗോയിലെ കലാ, മത, സാംസ്കാരിക, പ്രൊഫഷണല്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരിക്കുന്ന സംഘടനകളിലെയും ക്ലബ്ബ്കളിലേയും മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതായിരിക്കും.

ബെന്നി വാച്ചാച്ചിറ (ഫോമ), തമ്പി ചാക്കോ (ഫൊക്കാന), ശ്രീ.രഞ്ജന്‍ എബ്രഹാം (ചിക്കാഗോ മലയാളി അസോസിയേഷന്‍), അജികുമാര്‍ ഭാസ്കരന്‍ (ഷിക്കാഗോ കലാക്ഷേത്ര), അലക്‌സ് പടിഞ്ഞാറേല്‍( സോഷ്യല്‍ ക്ലബ്), സാം ജോര്‍ജ് (ഇല്ലിനോയി മലയാളി അസോസിയേഷന്‍), ജയ് ചന്ദ്രന്‍ (ഗീതാമണ്ഡലം), വാസുദേവന്‍ പിള്ള (നായര്‍ അസോസിയേഷന്‍), ബിജു കിഴക്കേക്കുറ്റ് (പ്രസ് ക്ലബ്), ജോണ്‍ പട്ടപാതി (മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍), ഗ്ലാഡ്സ്റ്റന്‍ വര്‍ഗീസ് (ഗോപിയോ), സന്തോഷ് കുര്യന്‍ (കോസ്‌മോപോളിറ്റന്‍ ക്ലബ്), ബിനു പൂത്തറയില്‍ (കെ.സി.എസ്), ഷിബു അഗസ്റ്റിന്‍ (എസ്.എം.സി.സി), ബീന വള്ളിക്കളം (ഐ.എന്‍.എ.ഐ ), യേശുദാസന്‍ പി.ജോര്‍ജ് (മാര്‍ക്ക്). വിനോദ് നീലകണ്ഠന്‍ ( എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ), ജേക്കബ് കുര്യന്‍ (ചെണ്ട ക്ലബ്), രാജു എബ്രഹാം (മലയാളി റേഡിയോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍), ബ്രിജിത് ജോര്‍ജ് (ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍), വര്‍ഗീസ് പാലമലയില്‍ (ഐ.എന്‍.ഒ.സി) തുടങ്ങിയവരുടെ എല്ലാ സഹായസഹകരണങ്ങളും, ഫഌവഴ്‌സ് ടിവി യു.എസ്.എ നന്ദി പൂര്‍വം സ്മരിക്കുന്നു.പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.റെഡ് കാര്‍പെറ്റ് ഇവെന്റും ,മെഗാ ഷോയും, ഒരു ചരിത്ര വിജയമാക്കാന്‍ എല്ലാവരുടെയും സാന്നിധ്യവും, സഹകരണവും സംഘാടക സമിതി വിനയ പുരസ്സരം അഭ്യര്ത്ഥിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു സക്കറിയ. ഫോണ്‍ (847) 630 6462.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക