Image

ഇന്ത്യയെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുന്നു; ഗീവര്‍ഗീസ് മാര്‍ കുറിലോസ്

Published on 19 April, 2018
ഇന്ത്യയെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുന്നു; ഗീവര്‍ഗീസ് മാര്‍ കുറിലോസ്
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്‌ബോള്‍ അതിനെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാനും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാല്‍വാള്‍ നടത്തുന്ന നിരാഹാര സമര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ രാജീവ് പള്ളത്തും വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജൂം നയിക്കുന്ന ഏകദിന ഉപവാസസമരം, നന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുപക്ഷത്തിന് പോലും ഇന്ത്യയിലെ ഫാസിസത്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യധാരക്ക് പുറത്തുള്ള ബദല്‍ രാഷ്ട്രീയം തന്നെയാവണം ഇനിയുള്ള സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

പോലീസില്‍ നിന്നു പോലും ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുമ്‌ബോള്‍, എം എല്‍ എമാര്‍ തന്നെ നേരിട്ട് നിയമലംഘനം നടത്തുമ്‌ബോള്‍, നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത് വരുമ്‌ബോള്‍ നമ്മള്‍ക്ക് പ്രതിക്ഷേധിക്കാതിരിക്കാനാവില്ല. കാരണം നിശബ്ദമായിരിക്കാന്‍ നമ്മള്‍ക്ക് അവകാശമില്ല.

'ഇനി പഴയതെല്ലാം തിരിച്ചു വരുവാന്‍ പുതിയ ഉടുപ്പുകള്‍ വേണം പുതിയ രാഷ്ട്രീയം വേണം' എന്ന സച്ചിദാനന്ദന്‍ എഴുതിയ ബാബക്ക് ഒരു കത്ത് എന്ന കവിതയിലെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക