Image

കാതുവ സംഭവത്തില്‍ നിര്‍ണായക തെളിവ്‌

Published on 20 April, 2018
കാതുവ സംഭവത്തില്‍ നിര്‍ണായക തെളിവ്‌

ശ്രീനഗര്‍:  പോലീസുകാര്‍ പ്രതികളായ കേസില്‍ വ്യാപകമായി തെളിവുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആശ്വാസത്തിന്‌ വകയായി നിര്‍ണായക തെളിവ്‌. ക്ഷേത്രത്തിനകത്ത്‌ നിന്ന്‌ ലഭിച്ച രക്ത സാമ്‌ബിളും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തസാമ്‌ബിളും ഒന്ന്‌ തന്നെയാണ്‌ ഫോറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തി. ഡല്‍ഹി ഫോറന്‍സിക്‌ ലാബിലാണ്‌ പരിശോധനകള്‍ നടക്കുന്നത്‌.

കേസില്‍ ഡല്‍ഹി ഫോറന്‍സിക്‌ ലാബിന്റെ സഹായം തേടി ജമ്മുകശ്‌മീര്‍ ഡിജിപി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ നിന്ന്‌ ലഭ്യമായ രക്തസാമ്‌ബിളുകള്‍, പെണ്‍കുട്ടിയുടെ വസ്‌ത്രങ്ങള്‍, രക്തം പുരണ്ട മണ്ണ്‌, മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്നുമെടുത്ത രക്തം പുരളാത്ത മണ്ണ്‌ എന്നിവ ഫോറന്‍സിക്‌ ലാബിലേയ്‌ക്ക്‌ അയച്ചിരുന്നു. പെണ്‍കുട്ടിയുടെ തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികളായ പോലീസുകാര്‍ കഴുകി ഉണക്കിയിരുന്നു. പ്രതികള്‍ക്ക്‌ നേരെ ഉയര്‍ത്താന്‍ ശക്തമായ തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ്‌ പുതിയ ഫോറന്‍സിക്‌ തെളിവ്‌ ലഭ്യമായിരിക്കുന്നത്‌.

പെണ്‍കുട്ടിയുടെ രക്ത സാമ്‌ബിളുകള്‍ക്കൊപ്പം തന്നെ പ്രതിയായ പോലീസുകാരന്‍ ദീപ ഖജൂരിയയുടെ രക്ത സാമ്‌ബിളുകളും പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. കൂടാതെ ശുഭം സംഗ്ര, പര്‍വേശ്‌ എന്നിവരുടെ രക്തസാമ്‌ബിളുകളും പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക