Image

ഇരട്ടകൊല നടത്തി രക്ഷപ്പെട്ട മദ്ധ്യവയസ്‌ക ടെക്‌സസ്സില്‍ പിടിയിലായി

പി.പി. ചെറിയാന്‍ Published on 20 April, 2018
ഇരട്ടകൊല നടത്തി രക്ഷപ്പെട്ട മദ്ധ്യവയസ്‌ക ടെക്‌സസ്സില്‍ പിടിയിലായി
ടെക്‌സസ്: ഭര്‍ത്താവിനേയും, രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പോലീസ് വലയത്തില്‍ നിന്നും രക്ഷപ്പെട്ട മദ്ധ്യവയസ്‌കയായ ലൂയിസ് റീസിനെ ഏപ്രില്‍ 19 വ്യാഴാഴ്ച വൈകീട്ട് ടെക്‌സസ്സിലെ സൗത്ത് പഡ്രെ ഐലന്റില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തു.

പത്തുദിവസമായി രാജ്യവ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് യു.എസ്. മാര്‍ഷല്‍ വക്താവ് അറിയിച്ചു. 

ഗാംബ്ലിംഗില്‍ വന്ന പണ നഷ്ടം ഒഴിവാക്കാന്‍ ആദ്യം ഭര്‍ത്താവിനേയും, തുടര്‍ന്ന് ഫ്‌ളോറിഡായില്‍ വെച്ചു പരിചയപ്പെട്ട രൂപസാദൃശ്യമുള്ള പമീല ഹച്ചിന്‍സന്‍(59) കൊലപ്പെടുത്തി ഇവരുടെ ഐഡിയും, ക്രെഡിറ്റ് കാര്‍ഡും, കാറുമായി ലൂയിസ് രക്ഷപ്പെടുകയായിരുന്നു. മിനിസോട്ടയില്‍ മാര്‍ച്ച് 23ന് 54 വയസ്സുള്ള നാവി വിമുക്തഭടനും, ഭര്‍ത്താവുമായ റീസ്സിനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഫ്‌ളോറിഡായിലെത്തി ഏപ്രില്‍ 5നാണ് ഹച്ചിന്‍സനെ കൊലപ്പെടുത്തിയത്.
യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിക്ക് സീപമാണ് ഇവര്‍ അറസ്റ്റിലായത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഇരട്ടകൊല നടത്തി രക്ഷപ്പെട്ട മദ്ധ്യവയസ്‌ക ടെക്‌സസ്സില്‍ പിടിയിലായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക