Image

മലങ്കര സഭയില്‍ ഒരു വീണ്ടുവിചാരത്തിനു സമയമായി: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

Published on 20 April, 2018
മലങ്കര സഭയില്‍ ഒരു വീണ്ടുവിചാരത്തിനു സമയമായി: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകള്‍ ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സര്‍ക്കാര്‍-ഭരണസംവിധാനങ്ങള്‍ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തില്‍ നിന്നും ശ്രദ്ധാപൂര്‍വമായ ചില നടപടികള്‍ ഇപ്പോഴാണ് ഉണ്ടാകേണ്ടത് .

സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള പ. കാതോലിക്കാ ബാവായുടെ പ്രസ്താവന നല്ലതു തന്നെ. അതോടൊപ്പം മറുഭാഗത്തുള്ളവര്‍ക്ക് ഈ വിധി അനുസരിക്കുവാനും സഭയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ഉള്ള സാഹചര്യം ഉണ്ടാകണം. 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള വിശ്വാസികള്‍ക്കും, വൈദികര്‍ക്കും, എപ്പിസ്‌കോപ്പമാര്‍ക്കും ആ പാതയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്.

ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കുറിക്കുന്നു.

1 . ഇപ്പോള്‍ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള വൈദീകരെ തല്ക്കാലം ആ ഇടവകയിലോ മറ്റേതെങ്കിലും ഇടവകകളിലോ അസിസ്റ്റന്‍ഡ് വികാരിമാരായി ചുമതല നല്‍കണം.

2 . ഇപ്പോള്‍ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള മെത്രാച്ചന്മാര്‍ക്കും തല്ക്കാലം അതാതു ഭദ്രാസനങ്ങളിലോ, മറ്റേതെങ്കിലും ഭദ്രാസനങ്ങളിലോ അസിസ്റ്റന്‍മാരായി ചുമതല നല്‍കണം. പിന്നീട് 1934 -ലെ ഭരണ ഘടന പ്രകാരം മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്തു അംഗീകരിക്കുന്ന മുറക്ക് സ്വതന്ത്ര ചുമതലകള്‍ നല്‍കാവുന്നതാണ്

3 . ആവശ്യമെങ്കില്‍ അതിനായി മലങ്കര അസോസിയേഷന്‍ കൂടി പൊതുധാരണയോടുകൂടി 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയില്‍ തുടരുവാന്‍ താല്പര്യമുള്ള മെത്രാച്ചന്മാരെ അംഗീകരിച്ചുകൊണ്ട് മലങ്കരസഭയിലെ കക്ഷിവഴക്കുകള്‍ എന്നന്നേക്കുമായി ഇല്ലാതാക്കുവാനുള്ള ഒരു പരിശ്രമം ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടു പ്രാര്‍ഥനാപൂര്‍വം നടപ്പിലാക്കുവാന്‍ മലങ്കര സഭ നേതൃത്വം മുന്‍കൈ എടുക്കണം.

4 . ജൂലൈ 3 -ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ പിറവം പള്ളിയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയോടെ അവയെല്ലാം മാറിക്കിട്ടി. ഇനി അധികകാലം അവര്‍ക്കും പിടിച്ചുനില്‍ക്കുവാന്‍ സാധിക്കില്ല. ബഹു. സുപ്രീംകോടതി വിധികളുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മലങ്കര സഭാ സമാധാനത്തിനായുള്ള ഒരു പുതിയ പാത വെട്ടിതുറക്കേണ്ടത് മലങ്കര സഭാ നേതൃത്വമാണ്.

5. കോടതി വിധി പ്രകാരം കീഴടക്കലിന്റെയോ, പിടിച്ചടക്കലിന്റെയോ, ഇറക്കിവിടലിന്റെയോ ഭാവം പ്രായോഗിക രീതിശാസ്ത്രമല്ല, ദൈവീകവുമല്ല.

6 . 1934 ഭരണഘടനയിലും സുപ്രിം കോടതി വിധിയിലും അടിസ്ഥാനമിട്ട് സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാന്‍ സ്വത്വര നടപടി ഉണ്ടാകണം. അതിന് കാര്യശേഷിയുള്ളവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം.

7 . നാളെകളില്‍ ബഹു.സുപ്രിം കോടതി മലങ്കര സഭാ നേതൃത്വത്തോടും, പരിശുദ്ധ കാതോലിക്കാ ബാവായോടും ചോദിക്കുവാന്‍ പോകുന്ന ചോദ്യം ഇതായിരിക്കും. 'മലങ്കര സഭാസമാധാനത്തിനായി നിരവധി വിധികള്‍ ഞങ്ങള്‍ പുറപ്പെടുവിച്ചു. ഇരു വിഭാഗങ്ങളിലുമുള്ള വൈദീകരെയും മെത്രാച്ചന്മാരെയും 1934 ലെ ഭരണഘടന അനുസരിച്ചു ഏകോപിച്ചുകൊണ്ടുപോകുവാന്‍ നിങ്ങള്‍ എന്ത് മേല്‍നടപടികളാണ് സ്വീകരിച്ചത് ?' 

സഭാ ഐക്യത്തെ പറ്റി പരിശുദ്ധ പാമ്പാടി തിരുമേനി: ' ... സഭ വിട്ടുപോകാനല്ല ഏതു തരത്തിലും സഭയില്‍ സമാധാനം 
പുനഃസ്ഥാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. അതിനുവേണ്ടിയാണ് നാം ഇത് പറയുന്നത്. ഇരുഭാഗത്തുനിന്നും അല്പസ്വല്പം വിട്ടുവീഴ്ചകള്‍ ചെയ്തു ഏതു തരത്തിലെങ്കിലും തമ്മില്‍ യോചിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. വഴക്കും വ്യവഹാരവും വര്‍ദ്ധിപ്പിക്കാനല്ല നിങ്ങള്‍ ശ്രമിക്കേണ്ടത്. ഈ നോമ്പ് കാലത്ത് സഭയുടെ സമാധാനത്തിനായി നിങ്ങളെല്ലാവരും ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കണമെന്നു നിങ്ങളുടെ സ്‌നേഹത്തോടു നാം നിര്‍ബന്ധിക്കുന്നു.
ഇനിയും മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍പ്പുവിളിക്കും.
മലങ്കര സഭയില്‍ ഒരു വീണ്ടുവിചാരത്തിനു സമയമായി: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
Join WhatsApp News
Philip 2018-04-20 13:43:56
യോജിപ്പ് ന ടന്നാൽ നല്ലതു. പക്ഷെ നേതൃത്വം (രണ്ടു വിഭാഗവും ) വിട്ടു വീഴ്ചക്ക് തയ്യാറാകുമോ ? ജയത്തിൽ അഹങ്കരിച്ചാൽ യോജിപ്പ് നടക്കുകയില്ല . തോൽ‌വിയിൽ അരിശം കൊണ്ട്  ആൾ ബലത്തിൽ ചെറുത്തു നിന്ന് എത്ര കാലം മുന്നോട്ടു പോകും... ? അടിയും കൊലയും ഇനിയും നടക്കാതിരിക്കട്ടെ ...
Biju cherian 2018-04-21 17:30:14
ബഹുമാനപ്പെട്ട പുഞ്ചക്കോണം അച്ഛന്റെ സഭ യോജിപ്പുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും നിർദേശങ്ങളും വായിച്ചു. ഓർത്തഡോൿസ് വിഭാഗത്തു നിന്നും ഇത്തരം നീക്കങ്ങൾ ഉണ്ടായതു നല്ലതു തന്നെ. 2017 ലെ സുപ്രീം കോടതി വിധിക്കു മുൻപ് തന്നെ നിരവധി തവണ പരിശുദ്ധ പാത്രിയർക്കേസ്‌ ബാവ ശാശ്വത സഭ സമാധാനം ലക്ഷ്യമിട്ടു  കൊണ്ട് ഓർത്തഡോൿസ് നേതൃത്വവും ആയി ബന്ധപ്പെടുകയും , ഓർത്തഡോൿസ് കാതോലിക്ക ബാവ, ഏതാനും മെത്രാപ്പോലീത്തന്മാർ എന്നിവരുമായി നേരിൽ സംസാരിച്ചതും ആണ്.  എന്നാൽ സമാധാന നീക്കങ്ങൾക്കു അനുകൂലമായ നിലപാട് അല്ല കാതോലിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായതു എന്നാണ് മനസിലാക്കുന്നത്. കോടതി വിധി കൊണ്ട് മാത്രം സഭ യോജിപ്പും സമാധാനവും ഉണ്ടാകും എന്ന് വിചാരിക്കുന്നതിൽ അർഥമില്ല. 1934 ഭരണ ഘടന പ്രകാരം വേണം എല്ലാം എന്ന് പറയുമ്പോഴും പാത്രിക്കീസിനെ അംഗീകരിക്കാൻ ഓർത്തഡോൿസ് കാതോലിക്കയും ഏതാനും സഭ സ്ഥാനികളും തയ്യാറാവാത്തതല്ലേ യോജിപ്പിനു തടസമായി നിൽക്കുന്ന മുഖ്യ കാരണം, ? ഏതാനും അധികാര മോഹികളുടെ തല തിരിഞ്ഞ അക്രയ്സ്തവമായ നീക്കങ്ങളാണ് അടുത്ത കാലത്തു വടക്കൻ മേഖലയിലെ ചില പള്ളികളുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങൾ ഒക്കെ. ഇത്തരം കാര്യങ്ങൾ വിശ്വാസികളെ തമ്മിൽ കൂടുതൽ അകറ്റാനും , വൈരാഗ്യം മൂർച്ഛിപ്പിക്കാനും മാത്രമേ ഉപകരിക്കൂ. മലങ്കര സഭയുടെ ശോഭനമായ ഭാവിയെ കുറിച്ച് നല്ല കാഴ്ചപ്പാടുള്ള തിരുമേനിമാർ, വൈദികർ , അല്മയർ എന്നിവരെ ഇരു വിഭാഗത്തിൽ നിന്നും ഉൾപ്പെടുത്തി തുറന്ന ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശനം മാത്രമേ ഉള്ളൂ. സഭ സമാധാനത്തിനായി ചില നിർദശങ്ങൾ.

പാത്രിക്കീസ് ബാവയും കാതോലിക്ക ബാവയും പരസ്പരം സ്വീകരിക്കുക.
യേശുക്രിസ്തുവിൽ അടിസ്ഥാനമായുള്ള വിശ്വാസത്തിൽ ജനത്തെ വളർത്തുക. സഭയുടെ ഒന്നാമത്തെ അടിസ്ഥാനം ക്രിസ്തു ആണെന്ന് ജനത്തെ ബോധവൽക്കരിക്കുക.

പാത്രിക്കേസ്,, കാതോലിക്ക, ഭരണ ഘടന , അന്ത്യോക്യ .....ഇവയുടെ എല്ലാം സ്ഥാനം ക്രിസ്തുവിനു ശേഷം മാത്രം എന്ന് പഠിപ്പിക്കുക.

നിലവിൽ ഇരു വിഭാഗങ്ങളിലും ഉള്ള തിരുമേനിമാർ ചുമതല നിർവഹിക്കുന്ന ഭദ്രസനങ്ങൾ, പള്ളികൾ എന്നിവ  അതെ ക്രമത്തിൽ തല്ക്കാലം തുടരുക.
വൈദികരും തങ്ങളുടെ ചുമതലയുള്ള പള്ളികളിൽ ശുശ്രൂഷ തുടരുക.
തർക്കമുള്ള പള്ളികളിൽ ഇരുകൂട്ടരും ഒന്നിച്ചു ആരാധന തുടങ്ങുക. 
പത്രിക്കേസ് ബാവക്കും, കാതോലിക്ക ബാവക്കും എല്ലാ തിരുമേനിമാർക്കും വൈദികർക്കും എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാൻ തടസമില്ലാതിരിക്കുക. 
ജേക്കബായ വിഭാഗത്തിലെ ശ്രേഷ്‌ഠ കാതോലിക്ക ബാവക്കു അർഹമായ , പദവി നൽകി ബഹുമാനിക്കുക.

സഭാ സമാധാനം നടന്നില്ലെങ്കിൽ വഴക്കിനും അക്രമത്തിനും അറുതി വരില്ല.കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി അത് മാറും. അതിൽ നിന്നും മുതലെടുപ്പ് നടത്താനാണ് രാഷ്ട്രീയ കോമരങ്ങൾ കാത്തു നിൽക്കുന്നത്. വിശ്വാസികൾ പല വഴിക്കാകും. ഈ നില വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം. ശാശ്വതമായ സഭ സമാധാനം ഉണ്ടാകുവാൻ ആത്മാർഥമായി പ്രാർഥിക്കാം. അച്ഛന്റെ നല്ല ശ്രമങ്ങൾക്ക് അഭിനന്ദനങൾ.
ബിജു ചെറിയാൻ, ന്യൂയോർക് 
Varughese George 2018-04-21 18:12:59
Dear Johnson Achen.
I am an Orthodox Church member who has deep rooted relationship with great souls who devoted their entire life for the growth of our church. The present situation and the energy and money wasted by both factions of the church is mind boggling. Higher studies of Christian theology includes familiarization of the Eastern Philosophy and Bhagavat Geetha. Bishops from both groups need a revision of this Indian philosophy. Bishops from both parties now represent the Geetha characters like Drithrashtra, Duroydana, Dussasana and Karna. Poor faithfuls  represent the Pandavas. Consider inviting Swami Sandeepananda Giri to give a class to this Bishops about Bhagavat Geetha. If they listen his talk their mind will be clear from greed, hunger for power and position.
George 2018-04-21 21:09:19
ഇത് അത്ര എളുപ്പം തീരുന്ന കാര്യം അല്ല. ഈ പുരോഹിതരും നികൃഷ്ട ജീവികൾ (കടപ്പാട് : ശ്രി പിണറായി വിജയൻ) ആയ മെത്രാൻ മാരും ചേർന്ന് രണ്ടുകൂട്ടരേയും വിദ്വേഷത്തിന്റെ വിഷം കുത്തിവച്ചു എന്തിനും പോന്നവരായി വളർത്തി. സോഷ്യൽ മീഡിയയിൽ കൂടെ കുറെ ചെറുപ്പക്കാർ വെല്ലുവിളിക്കുന്നതു കേൾക്കണം. ചില യുവ വൈദികരുടെ ഭാഷ കേട്ടാൽ കൊടുങ്ങല്ലൂരമ്മ പോലും നാണിക്കും. ഇപ്പൊ റോഡിൽ ഇറങ്ങാനും തല്ലു കൊള്ളാനും ആള് കിട്ടാത്തതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കൂടെ വെല്ലുവിളികൾ നടത്തുന്നത്. കുരുടന്മാരായ പുരോഹിതർ   ആണ് സഭയെ നയിക്കുന്നത്. തലയിൽ ആൾതാമസ്സം ഇല്ലാത്ത ആടുകൾ അവർക്കു ഓശാന പറയാനും. കഴിഞ്ഞയാഴ്ച കോട്ടയത്തു ഒരു മെത്രാൻ ഗുണ്ടകളെ വിട്ടു ഒരു 'ആട്ടിൻമുട്ടനെ' വീട്ടിൽ കേറി വെട്ടി. അതും ഞങ്ങൾ ആണ് ഒറിജിനൽ എന്ന് ഗീർവാണം പറയുന്നവർ. യേശുക്രിസ്തുവും മാതാവുമൊക്കെ ഈ സഭ വിട്ടു ഓടിപ്പോയി. ഇവരുടെ ഈ അടികൊണ്ടു രക്ഷപ്പെട്ടവർ ഉണ്ട്. കോട്ടയത്തെ തങ്കു, മൈ യോഹന്നാൻ തുടങ്ങി കുറെ ഉടായിപ്പു സഭക്കാർ. കാൻസർ മുതൽ മൂലക്കുരു വരെ പ്രാർത്ഥിച്ചു മാറ്റുന്ന തട്ടിപ്പു കൂട്ടർ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക