Image

പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം - കോണ്‍സല്‍ ദേവദാസന്‍ നായര്‍

Published on 20 April, 2018
പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം - കോണ്‍സല്‍ ദേവദാസന്‍ നായര്‍
ന്യൂ യോര്‍ക്ക്: പയനിയര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹ്യസേവന യത്‌നങ്ങള്‍ അഭിനന്ദനീയമാണെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ കെ. ദേവദാസന്‍ നായര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും , എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്കു പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും കോണ്‍സല്‍ ഭ്യര്‍ത്ഥിച്ചു. ന്യൂ ഹൈഡ് പാര്‍ക്കിലെ ഹെറിറ്റേജ് ഇന്ത്യ റെസ്റ്റാറ്റാന്റില്‍ ചേര്‍ന്ന പയനിയര്‍ ക്ലബ്ബിന്റെ വാര്‍ഷിക ഡിന്നറിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദേവദാസന്‍ നായര്‍.
ജനറല്‍ സെക്രട്ടറി ജേക്കബ് ജോര്‍ജ് അതിഥികളെ സ്വാഗതം ചെയ്തു.

അമ്പതുകള്‍ മുതല്‍ എഴുപതുകളുടെ ആരംഭം വരെ അമേരിക്കയിലേക്ക് കുടിയേറിയവരാണ്  പയനിയര്‍ ക്ലബ് അംഗങ്ങൾ. 
ആദ്യകാല  കുടിയേറ്റ സമൂഹത്തിന്റെ കഠിനാദ്ധ്വാനവും നന്മകളും ഏറെ വിലപ്പെട്ടതാണെന്ന് പയനിയര്‍ ക്ലബ് പ്രസിഡണ്ട് ജോര്‍ജ് എബ്രഹാം പ്രസ്താവിച്ചു. അംഗങ്ങളുടെ ദീര്‍ഘ വീക്ഷണവും കാഴ്ചപ്പാടും കേരളീയ സമൂഹത്തിന്റെ വളര്‍ച്ചയെ ധന്യമാക്കുവാന്‍ ഉപകരിച്ചുവെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു. ' അംഗങ്ങളുടെ സൗഹൃദം ഊട്ടിഉറപ്പിക്കുന്നതോടൊപ്പം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുവാനും പയനിയര്‍ ക്ലബ് ശ്രമിക്കുന്നു. 

സ്ഥാപക അംഗങ്ങളില്‍ ഒരാളായ റവ. അച്ചോയി മാത്യൂസ് , തുടക്കം മുതലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രൊഫ . ജോസഫ് ചെറുവേലി തന്റെ മാതൃരാജ്യത്തോടുള്ള പ്രത്യേക സ്‌നേഹം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, നാം അധിവസിക്കുന്ന അമേരിക്കയില്‍ നിന്നും തനിക്കു ലഭിച്ച അവസരങ്ങള്‍ക്കും, നേട്ടങ്ങള്‍ക്കും അഗാധമായ നന്ദിയുണ്ടെന്നു പ്രസ്താവിച്ചു.

1954 -ല്‍ അമേരിക്കയിലെത്തിയ വെന്‍ പരമേശ്വരന്‍,  വി കെ കൃഷ്ണമേനോനോടൊപ്പം പ്രവര്‍ത്തിച്ച തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കു വച്ചു . മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മലയാളി പ്രവാസി സമൂഹം താല്പര്യത്തോടെ പങ്കെടുക്കണമെന്ന്, അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പിനു ശക്തമായ പിന്തുണ നല്‍കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വെന്‍ പരമേശ്വരന്‍ അഭ്യര്‍ത്ഥിച്ചു. 
പയനിയര്‍ ക്ലബ് അംഗങ്ങള്‍ തങ്ങളുടെ വിശ്രമ ജീവിതത്തിലും സജീവ സാന്നിധ്യം അറിയിച്ചു കൊണ്ട് കര്‍മ്മമണ്ഡലങ്ങള്‍ സൂര്യാസ്തമയം പോലെ വര്ണാഭമാക്കണമെന്നു ഇന്ത്യന്‍ പനോരമ പത്രത്തിന്റെ പബ്ലീഷറായ പ്രൊഫ . ഇന്ദ്രജിത് സലൂജ ഭംഗ്യന്തരേണ പ്രസ്താവിച്ചു.

 പ്രവര്‍ത്തനറിപ്പോര്‍ട്ട് ജോര്‍ജ് തൈല അവതരിപ്പിച്ചു . വോളന്ടീയേഴ്‌സ് കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടു വരണമെന്ന് ജോര്‍ജ് തൈല ആഹ്വാനം ചെയ്തു. 
സ്ഥാപകാംഗമായ വി എം ചാക്കോ, തോമസ് റ്റി ഉമ്മന്‍, ലീല മാരേട്ട് , ഡോ. പ്രിസില്ല പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാത്യു സക്കറിയ അറുപതുകളിലെയും എഴുപതുകളിലെയും ഗാനശകലങ്ങള്‍ ആലപിച്ചു. ട്രഷറര്‍ ജോണ്‍ പോള്‍ കൃതജ്ഞത പറഞ്ഞു.

പുതിയ വര്‍ഷത്തെ (2018 -19) ഭാരവാഹികളായി ജേക്കബ് ജോര്‍ജ് (പ്രസിഡണ്ട്) , തോമസ് റ്റി . ഉമ്മന്‍ ( ജനറല്‍ സെക്രട്ടറി), ജോര്‍ജ് തൈല (ഡയറക്ടര്‍ , സോഷ്യല്‍ സര്‍വീസ്) , ജോണ്‍ പോള്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.   
പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം - കോണ്‍സല്‍ ദേവദാസന്‍ നായര്‍പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം - കോണ്‍സല്‍ ദേവദാസന്‍ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക