Image

മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍

പി പി ചെറിയാന്‍ Published on 21 April, 2018
മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍
ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ 15-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 11 മുതല്‍ 13 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം  പ്രഘോഷിക്കുന്നത്. വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡാലസ് വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ നിര്‍വ്വഹിക്കും.

മേയ് 7 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരേയും, 8, 9 തീയതികളില്‍ രാവിലെ 9.30 മുതല്‍ 11.30 വരേയും ബൈബിള്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഫാ. ഫിലിപ്പ്, പി. വി. ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ. ചെറിയാന്‍ സാമുവേല്‍,  സമണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ. ഡോ. പി. പി. ഫിലിപ്പ് : 972 416 2957

പി. വി. ജോണ്‍ : 214 642 9108

മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക