Image

ഈ മാര്‍ച്ച് മാസം 10 ലക്ഷത്തിലധികം എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്തില്‍ വൈ ഫൈ ഉപയോഗപ്പെടുത്തി

ജോര്‍ജ് ജോണ്‍ Published on 21 April, 2018
ഈ മാര്‍ച്ച് മാസം 10 ലക്ഷത്തിലധികം എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്തില്‍ വൈ ഫൈ ഉപയോഗപ്പെടുത്തി
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷം മാര്‍ച്ച് മാസം 10 ലക്ഷത്തിലധികം എമിരേറ്റ്‌സ് യാത്രക്കാര്‍ ഓണ്‍ ബോര്‍ഡ് വൈഫൈ ഉപയോഗപ്പെടുത്തി ലോക ചരിത്രം കുറിച്ചു. മാര്‍ച്ച് മാസം മാത്രം 1,037,016 എമിരേറ്റ്‌സ് യാത്രക്കാര്‍ ആണ് വിമാനത്തില്‍ വൈഫൈ ഉപയോഗപ്പെടുത്തിയത്. 94 ശതമാനം യാത്രക്കാരും സ്മാര്‍ട്ട് ഫോണ്‍  മുഖേനെയാണ് പ്രധാനമായും വൈഫൈ ഉപയോഗ ഉപയോഗപ്പെടുത്തിയത്. രണ്ട് ശതമാനം യാത്രക്കാര്‍ ടാബ്ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും മുഖേന വൈ ഫൈ ഉപയോഗിക്കുന്നു.

എമിറേറ്‌സിന്റെ എ 380, 777300ഇ ആര്‍, 777200 എല്‍ആര്‍ എന്നിവയുള്‍പ്പെടെ 98 ശതമാനത്തിലധികം വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്. എല്ലാ കാബിന്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്കും 20 എംബി സൗജന്യ വൈഫൈ ഡാറ്റ എമിരേറ്റ്‌സ് നല്‍കുന്നു. എമിരേറ്റസിന്റെ സ്‌കൈവാര്‍ഡ് അംഗങ്ങളായ യാത്രക്കാര്‍ക്ക് അവര്‍ യാത്ര ചെയ്യുന്ന ക്ലാസുകള്‍, മെംമ്പര്‍ഷിപ് കാറ്റഗറി എന്നിവയനുസരിച്ചു പ്രത്യേക വൈഫൈ ആനുകൂല്യങ്ങളും ലഭ്യമാണ്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയില്‍ യാത്രചെയ്യുന്ന എമിരേറ്റ്‌സ് സ്‌കൈ വാര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ബാന്‍ഡ് വിഡ്ത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുവാന്‍ എമിരേറ്റ്‌സ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2008 ല്‍ ആദ്യമായി വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതും എമിരേറ്റ്‌സ് എയര്‍ലൈന്‍സ് ആണ്. 1992 ല്‍ എല്ലാ വിമാനങ്ങളുടെയും ഓരോ സീറ്റുകളുടെ പിന്നിലും ആദ്യമായി ടെലിവിഷന്‍ സ്‌ക്രീനുകള്‍ അവതരിപ്പിച്ചതും എമിരേറ്റ്‌സ് ആണ്. വിനോദത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 3500 ചാനലുകളും , 700 ല്‍ പരം സിനിമകളും എമിരേറ്റ്‌സ് വിമാനങ്ങളില്‍ ആസ്വദിക്കാം.

ഈ മാര്‍ച്ച് മാസം 10 ലക്ഷത്തിലധികം എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്തില്‍ വൈ ഫൈ ഉപയോഗപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക