Image

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു

Published on 22 March, 2012
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിനെ ഫിസിയോതെറാപ്പിയ്ക്ക് വിധേയനാക്കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു തുടങ്ങിയതായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ബോധം വീണെ്ടടുത്തുകൊണ്ടിരിക്കുകയാണെന്നും പൂര്‍ണബോധത്തിലെത്താന്‍ അല്പം കൂടി സമയമെടുക്കുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

പറയുന്ന കാര്യങ്ങള്‍ ജഗതി മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് പകല്‍ മുഴുവന്‍ ശ്വസിച്ചത്. രാത്രിയില്‍ വെന്റിലേറ്റര്‍ ഭാഗികമായി ഉപയോഗിച്ചു. ബോധം വീണപ്പോള്‍ ഭാര്യയെയും മകളെയും തിരിച്ചറിഞ്ഞു. ഒരു കൈ ചെറുതായി അനക്കിയിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. ആരോഗ്യനില കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമാകും അദ്ദേഹത്തെ അങ്ങോട്ടേക്ക് മാറ്റുക.

ഇന്നലെ ജഗതിയെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നടന്‍ സുധീഷ് എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ പത്തിനാണ് കാലിക്കട്ട് സര്‍വകലാശാലക്കടുത്ത് ചേളാരി പാണമ്പ്ര അങ്ങാടിയില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക