Image

സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാളിന് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍

Published on 21 April, 2018
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാളിന് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍

ലണ്ടന്‍: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ മേയ് 4,5 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടും. മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ചാപ്ലിയിന്‍ ഫാ. മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ് തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന എന്നി തിരുകര്‍മ്മങ്ങളും ഉണ്ടാക്കിയതാണ്. മേയ് 5 ശനിയാഴ്ച രാവിലെ 10ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍നോടൊപ്പം മറ്റു വൈദികരും സഹകാര്‍മികരായി പങ്കെടുക്കുന്നതാണ്.

വാദ്യ മേളങ്ങളോടെയും വര്‍ണ കുടകളുടെയും അകന്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദിക്ഷണത്തിന് ശേഷം സ്‌നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സാജന്‍ പടിക്കമ്യാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക