Image

നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സിനിമ പ്രദര്‍ശനത്തിനു സൗദിയില്‍ തുടക്കമായി

Published on 21 April, 2018
നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സിനിമ പ്രദര്‍ശനത്തിനു സൗദിയില്‍ തുടക്കമായി

റിയാദ്: നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സിനിമ പ്രദര്‍ശനത്തിനു സൗദി സാക്ഷ്യം വഹിച്ചു. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ തുറന്ന ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക തീയറ്ററിലാണ് ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു. സിനിമാ പ്രദര്‍ശനം സൗദി സംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രി ഡോ. അവാദ് അല്‍ അവാദ് ഉദ്ഘാടനം ചെയ്തു.

ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. രാജ്യത്തെ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും വിവിധ രാജ്യങ്ങളുടെ എംബസി കോണ്‍സിലേറ്റ് ഉദ്യോഗസ്ഥര്‍ക്കും ക്ഷണിക്കപ്പെട്ട മറ്റു അതിഥികള്‍ക്കും മാത്രാമായിരുന്നു ആദ്യ പ്രദര്‍ശനം.

എന്നാല്‍ ഒരാഴ്ചത്തെ പരിശീലന പ്രദര്‍ശനങ്ങള്‍ക്ക് ശേഷം മാത്രമേ പൊതു ജനങ്ങള്‍ക്ക് സിനിമ കാണാന്‍ അവസരമൊരുക്കു. സിനിമ കാണുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഓണ്‍ ലൈന്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ നിശ്ചിത സ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് വില്‍പന നടത്തും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക