Image

കത്വവ, ഉന്നാവ: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി

അനശ്വരം Published on 21 April, 2018
കത്വവ, ഉന്നാവ: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി
ഡാളസ് : ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരി ആസിഫയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിലും, ഉന്നാവയില്‍ യുവതിയെ ഒരു എംഎല്‍എ ബലാത്സംഗം ചെയ്തതിലും കസ്റ്റഡിയിലിരിക്കെ ഇരയുടെ അച്ഛന്‍ മരിച്ച സംഭവത്തിലും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ദുഃഖവും പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.

പ്രസിഡന്റ് റോയി കൊടുവത്ത് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ സംയുക്തമായി അറിയിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഹൃദയഭേദകവും ലജ്ജാകരവുമാണ്. ഇരകള്‍ക്കും ബന്ധുക്കള്‍ക്കും നീതി ലഭിക്കുമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

കുട്ടികളുടെയുടെയും സ്ത്രീകളുടെയും സുരക്ഷ ഇന്ത്യ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്ത് എല്ലാ വിഭാഗക്കാര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവര്‍ ഉറപ്പാക്കേണ്ട തുമാണ്. KAD വരാന്‍ പോകുന്ന പരിപാടി കളുടെ വിശകലന കമ്മറ്റിലായിരുന്നു മനുഷ്യത്വ രഹിതമായ ഈ സംഭവ വികാസങ്ങളെ കുറിച്ച് ഖേദം രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തത്. മറ്റു കമ്മറ്റി ഭാരവാഹികള്‍ മുന്‍ പ്രസിഡന്റ് ബാബു മാത്യു, ICEC പ്രസിഡന്റ് മാത്യു കോശി, ഐ വര്ഗീസ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക