Image

ആദര്‍ശ് അഴിമതി: രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published on 22 March, 2012
ആദര്‍ശ് അഴിമതി: രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
മുംബൈ: ആദര്‍ശ്ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ പ്രദീപ് വ്യാസ്, ജയ്‌രാജ് ഫതക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അഴിമതി നടന്നപ്പോള്‍ പ്രദീപ് വ്യാസ് മുംബൈ കളക്ടറായിരുന്നു. സിറ്റി മുന്‍സിപ്പല്‍ കമ്മീഷണറായിരുന്നു ജയ്‌രാജ് ഫതക്. പ്രദീപ് വ്യാസ് കളക്ടറായിരിക്കെ വ്യാജ രേഖകള്‍ സ്വീകരിച്ച് അര്‍ഹരല്ലാത്തവര്‍ക്കും ആദര്‍ശ് സൊസൈറ്റിയില്‍ അംഗത്വം നല്‍കിയതായി സിബിഐ കണ്‌ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയും ഐഎഎസ് ഓഫീസറുമായ സീമ വ്യാസിന്റെ പേരില്‍ ആദര്‍ശില്‍ ഒരു ഫ്‌ളാറ്റും സ്വന്തമാക്കിയിരുന്നു.

ഫതക്കിന്റെ മകനും ആദര്‍ശില്‍ ഫ്‌ളാറ്റ് സ്വന്തമായതായി സിബിഐ കണ്‌ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക