Image

ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

ഷാജി എണ്ണശേരില്‍ Published on 22 April, 2018
ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി) ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ഏപ്രില്‍ 14-ന് ശനിയാഴ്ച ക്യൂന്‍സിലെ ഫ്‌ളോറല്‍പാര്‍ക്ക് ടൈസന്‍ സെന്ററില്‍ വച്ചു നടത്തിയതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി എണ്ണശേരില്‍ അറിയിച്ചു. റവ. സഖറിയ തോമസ് ഈസ്റ്റര്‍ സന്ദേശവും, പാര്‍ത്ഥസാരഥി പിള്ള വിഷു സന്ദേശവും നല്‍കി. ഈ പരിപാടിയില്‍ എം.സിയായി പ്രവര്‍ത്തിച്ചത് ആഷയും ജോയ് പനങ്ങാട്ടും ആയിരുന്നു.

ജെയിന്‍ ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോടുകൂടി മീറ്റിംഗ് ആരംഭിക്കുകയും മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനത്തോടുകൂടി, കലാപരിപാടികളും നൃത്ത-നാദ-താള-ലയങ്ങളുടെ ഒരു ദൃശ്യാവിഷ്കാരമാണ് കാഴ്ചവെച്ചത്.

കോശി ഉമ്മന്‍ അധ്യക്ഷപ്രസംഗവും ചാക്കോ കോയിക്കലേത്ത് ആശംസാ പ്രസംഗവും നടത്തി. പോള്‍ ചുള്ളിയില്‍ ഭദ്രദീപം കൊളുത്തി, ചാക്കോ കോയിക്കലേത്തും മറ്റു അനേകം വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ വിഷു/ഈസ്റ്റര്‍ സദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായിഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായിഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായിഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായിഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായിഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
Join WhatsApp News
Secular Person for Secularisam 2018-04-23 03:25:34
ഈ WMC ,  ഫോമാ  ഫൊക്കാന  മറ്റു  സെക്കുലർ  അസ്സോസിയേഷൻസ്  ഒക്കെ ,  പ്രസംഗിക്കാനും , തിരി  കൊളുത്താനും  ഒക്കെ സെക്കുലർ  രീതിയിലുള്ള  പ്രവർത്തകരെ  നേതാക്കളെ  വേണം വിളിക്കാൻ . ഇവിടെ പലപ്പോഴും  ചുമ്മാ  മത  ആൾക്കാരെ, സ്വാമിമാരെ  പ്രിസ്റ്റുകളെ  മത ഫണ്ടമെന്റലിസ്റുമാര  ബിജെപി ആള്കാരെ RSS  കരായവരെയൊക്ക  വിളിക്കുന്നതായി  കാണുന്നു .  അത്  തെറ്റാണു. നമുക്ക്  സെക്കുലറിസം  ആണ്  വളർത്തേണ്ടത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക