Image

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 22 April, 2018
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
യു.എന്‍. ആഭിമുഖ്യത്തിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈ സേഷന്‍ ഈയിടെ തിരുവനന്തപുരത്ത് സമ്മേളിക്കുന്നതിനിടെ കൊല്ലം നഗരത്തിന്‍റെ ആകാശ വിതാനം പാണ്ടിമേളക്കൊ ഴുപ്പില്‍ പ്രകമ്പനം കൊണ്ടു. അഷ്ടമുടിക്കായലിന്‍റെ തീരത്ത് ആശ്രാമം മൈതാനത്ത് നെറ്റിപ്പട്ടവും തിടമ്പും വെഞ്ചാമരവും പേറി നിന്ന മുപ്പതു ഗജവീരന്മാര്‍! കുടമാറ്റം നടത്തിക്കൊണ്ട് കേരളത്തിന്‍റെ ടൂറിസ്‌റ് ഭൂപടത്തില്‍ കൊല്ലത്തെ പൂരം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു.!

അറബിക്കടലിനെ ആശ്ലേഷം ചെയ്യുന്ന അഷ്ടമുടിക്കായലിന്‍റെ!എട്ടു കോണുകളിലേക്ക് തോണിയില്‍ യാത്രചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വയലാറും ദേവരാജനും യേശുദാസും പി.ലീലയും ചേര്‍ന്ന് അരനൂറ്റാണ്ട് മുമ്പ് അങ്ങിനെയൊരു പ്രണയകാലത്തെ ഒരു മനോഹര ഗാനത്തിലൂടെ അനശ്വരമാ ക്കി. ഇപ്പോള്‍! കൊല്ലം ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ ആ യാത്ര പുനരാവിഷ്കരിക്കുന്നു. അവരുടെ പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന അഷ്ടമുടി പാക്കേജി ലൂടെ.

വേമ്പനാട് കായല്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത് അഷ്ടമുടിക്കായല്‍ കാണാനാണ്. 62 ച..കി.മീ.വിസ്താരവും പതിനഞ്ചു കി.മീ. നീളവുംഉള്ള ഈ അറബിക്കടലിന്‍റെ തോഴിക്കു ചീനവലകളും ഹൌസ്‌ബോട്ടു കളും ടൂറിസ്റ്റ് ഹോട്ടലുകളും പാദസരം തീര്‍ക്കുന്നുണ്ടെങ്കിലും തോണിയില്‍ മീന്‍ പിടിച്ചും കക്കാവാരിയും കയര്‍ പിരിച്ചും ജീവസന്ധാരണം ചെയ്യുന്ന ജനസഹസ്രങ്ങളുടെ ചുടു നിശ്വാസം കായലില്‍ നിറഞ്ഞു നില്‍ക്കുന്നു.

ട്രെയിനില്‍ കൊല്ലത്ത് നിന്ന് കഷ്ടിച്ചു പതിനഞ്ചു മിനിറ്റ് അകലെയാണ് അഷ്ടമുടിക്കായയിലെ ഏറ്റം പ്രശസ്തമായ ചെറു ദ്വീപ്മണ്‍റോതുരുത്ത്. അവിടൊരു സ്റ്റേഷനും ഉണ്ട്. ലോക്കല്‍ ട്രെയിനുകളേ നിര്‍ത്തു. കൊല്ലത്തേക്ക് പോകുമ്പോള്‍ സ്‌റേഷന്‍ കഴിഞ്ഞാലുടന്‍ 1988 ജൂലൈ എട്ടിന് 105 പേരുടെ ജീവന്‍ അപഹരിച്ച പെരുമണ്‍! റെയില്‍വേ പാലം. ബാംഗ ലൂരില്‍ നിന്നുള്ള ഐലന്‍ലന്‍ഡ് എക്‌സ്പ്രസിന്‍റെ ബോഗി കള്‍ പാലത്തില്‍ നിന്ന് കായലിലേക്ക് മറിഞ്ഞു. !

കായലിന്‍റെ പടിഞ്ഞാറേ തീരത്ത് കെ.എസ്.ആര്‍. ടി.സി. ബസ് സ്‌റെഷനടുത്തുള്ള ജെട്ടിയില്‍ നിന്ന് ഒമ്പതിനു ഡി.ടി.പി.സി. ബോട്ട് പുറപ്പെട്ടാല്‍ പത്തിനു സാംബ്രാണികോടിയിലെ 'കായല്‍തീരം' റെസ്‌ടോറരന്റില്‍ ചായ. പതിനൊന്നേകാലിനു! മണ്‍റോതുരുത്ത്. അവിടെനിന്നു ഊന്നുവള്ളത്തില്‍ തോടുകള്‍ വഴി യാത്ര. മീന്‍പിടുത്തവും തഴപ്പാനെയ്ത്തും കയര്‍നിര്‍മാണവും കള്ളുചെത്തും ചെമ്മീന്‍കൃഷിയും കണ്ടു പക്ഷി നിരീക്ഷ ണവും നടത്തി കേരളീയ ശൈലിയില്‍ ശാപ്പാടും കഴിഞ്ഞു മൂന്നു മണിക്ക് കൊല്ലത്ത്മടങ്ങിയെത്തും. ആറു മണിക്കൂര്‍, ആയിരം രൂപ. പതിനഞ്ചു ഡോളര്‍.

വിദേശ ടൂറിസ്ടുകള്‍ക്ക് ഇതൊരു നിസാരതുകയാണെന്നു ഈ രംഗത്ത് രണ്ടു പതിറ്റാണ്ടിന്‍റെ അനുഭവ സമ്പത്തുള്ള ഡി.ടി.പി.സി.സെക്രട്ടറി സി.സന്തോഷ് കുമാര്‍ പറയുന്നു. ടൂറിസം, ബിസിനസ് മാനേജുമെന്റുകളില്‍ മാസ്‌റെഴ്‌സ് ഉള്ള സന്തോഷ് (41) കേരളത്തില്‍ എക്കോ ടൂറിസം വന്ന കാലം മുതല്‍ അതില്‍ സഹകരിച്ച ആളാണ്. കേരള ഫോറെസ്റ്റ് ഡവലപ്‌മെന്റ്‌റ് കോര്‍പറെഷനില്‍ മുന്നാറിലെ റോഡോ വാലി, ഗവി, നെല്ലിയാംപതി, വാഗമണ്‍ പ്രൊജക്ടുകള്‍ക്ക് ചുക്കാന്‍ പിടിച്ചു.!

കൊല്ലം ജില്ല ടൂറിസത്തില്‍ മുന്നിലാണ്. നീണ്ടകര തുറമുഖം അമൃതപുരി ആശ്രമം, ആയിരംതെങ്ങിലെ കണ്ടല്‍കാട്, തെന്മല! എക്കോടൂറിസം, ചടയമംഗലം ജടായുപാറ, ആര്യങ്കാവ് ക്ഷേത്രം, പാലരുവി ജലപാതം എന്നിങ്ങനെ നിരവധി കേന്ദ്രങ്ങള്‍. എല്ലാറ്റിനും മകുടം ചാര്‍ത്തുന്നത് അഷ്ടമുടി തന്നെ. കായലില്‍ ! ഒരൊറ്റ കുളവാഴ പോലും കണ്ടില്ല. പോള വാരിക്കളയാന്‍ തോണികളില്‍ ആളെ വച്ചിട്ടുണ്ട്.

കായല്‍ യാത്രയില്‍ സന്തോഷും ടൂറിസം ഡപ്യുട്ടി ഡയറക്ടര്‍
കെ. രാജ്കുമാറും ഗൈഡ് കെ.എസ്. മണിയും ഒപ്പം കൂടി. മണ്‍റോ തുരുത്തിലെത്തിയപ്പോള്‍ അവിടെ ചുമതലയുള്ള ഊര്‍ജസ്വലനായ നാടുകാരന്‍ സുജിത്തും. കൊല്ലത്തെ ക്ലബ് മഹിന്ദ്രയുടെ ഗിരിഷ് വിജയ് കുല്‍കര്‍നി, സിലു ജോസഫ്, ജോസ് ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സ്പീഡ് ബോട്ടില്‍ തുരുത്തിലെത്തി സംഘത്തില്‍ ചേര്‍ന്നു.

മനസ് നിറച്ച ടൂറിനിടയില്‍ മണ്‍റോ തുരുത്തില്‍ നിന്ന് ജങ്കാറില്‍ കല്ലടയാറും കടന്നു. !പേഴുംകടവില്‍ പെരുമണ്‍! ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സ്മാരകം. നാട്ടുകാരനായകവി കുരീപുഴ ശ്രീകുമാര്‍ ദുരന്തത്തിന്‍റെ ഇരുപത്തഞ്ചാംവാര്‍ഷികത്തിന് തുറന്നു കൊടുത്തത്. 104 യാത്രക്കാരുടെ പേരേ രേഖപ്പെടുത്തിയിട്ടുള്ളു. ഒരാളുടെ പേരു കിട്ടിയില്ലത്രേ.! സ്മാരകത്തിനു മുമ്പില്‍ രണ്ടു അയല്‍ക്കാരെയും കണ്ടു.!! അജിത് അന്ന് മൂന്നാം ക്ലാസിലാണ്. ഒപ്പം ഉണ്ടായിരുന്ന ബിജു ആറാം ക്ലാസ്സിലും. ഇപ്പോള്‍ !മസ്കറ്റില്‍.

ജങ്കാറില്‍ നിറയെ ഫോര്‍വീലറുകളും ബൈക്കുകളും. യാത്ര ക്കാരില്‍ താടിയുള്ള സജീവിനു അപകടം നടക്കുബോള്‍ 25 വയസ്. "നൂറ്റഞ്ച് ഒന്നുമല്ല അതിലേറെ പേര്‍! മരിച്ചു കാണും. ഞാന്‍ രണ്ടു ദിവസം കാണാനുണ്ടായിരുന്നു." സജീവ് പറഞ്ഞു. ജങ്കാറില്‍ കെ.എസ്.ഐ.ബി. ഉദ്യോഗസ്ഥ ദീപ്തിയെ കണ്ടു. ഭര്‍ത്താവ് വിജയകുമാറും ബോര്‍ഡിലാണ്. "സുനാമി വന്നത് മുതല്‍ ആറ്റില്‍! ഉപ്പുവെള്ളമാണ്.നെല്‍കൃഷി നടക്കുന്നില്ല" ദീപ്തി പറഞ്ഞു. പകരം ചെമ്മീനും കരിമീനും കൃഷി ചെയ്യു ന്നു. "ഞാന്‍ ഇപ്പോള്‍! കരിമീന്‍ കുഞ്ഞുങ്ങളെ കേരളമൊട്ടാകെ വില്‍ക്കുകയാണ്," എന്ന് വിജയകുമാര്‍ ഫോണിലൂടെ.

പെരുമണ്ണില്‍! 2015ല്‍ ഗവ എന്ജിനീയറിംഗ് കോളജും വന്നു.

കൊല്ലം ജെട്ടിയില്‍ നിന്ന് ഡി.ടി.പി.സി.ക്ക് പല പാക്കേജുകള്‍ ഉണ്ട്. പുറമേ ചവറ, അമൃതപുരി ആശ്രമം, ആയിരംതെങ്ങ്, തൃക്കുന്നപുഴ, തോട്ടപള്ളി, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വക ട്രിപ്പുകളും. പത്തരക്ക് ആലപ്പുഴ ക്കുള്ള ട്രിപ്പ് എട്ടു മണിക്കൂര്‍ എടുക്കും. നാനൂറു രൂപ. ഇട യ്ക്കു കരുനാഗപള്ളി ആലുംകടവിലെ ഗ്രീന്‍ ചാനല്‍ റിസോര്‍ട്ടില്‍ മര്യാദ നിരക്കില്‍ ഉച്ചഭക്ഷണം.
അഷ്ടമുടിയുടെയും വേമ്പനാടിന്‍റെയും മുദ്ധസൌന്ദര്യം ഒറ്റ ട്രിപ്പില്‍ ആസ്വദി ക്കാംഎന്നതാണ് ആലപ്പുഴയാത്രയുടെ ഗുണം.
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക