Image

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Published on 22 March, 2012
പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പൊതുപാതാ നിയമത്തിലെ 5 (1) വകുപ്പാണ് കോടതി റദ്ദാക്കിയത്. മതപരമായ ചടങ്ങുകള്‍ റോഡിന്റെ ഒരു വശത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാനായിട്ടാണ് സംസ്ഥാന നിയമസഭ നിയമം പാസാക്കിയത്. ആറ്റുകാല്‍ പൊങ്കാല പോലുളള മതപരമായ ചടങ്ങുകള്‍ക്ക് നിയമം തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18 നാണ് നിയമസഭ ഇത് പാസാക്കിയത്. നിയമത്തിലെ 5 (1) വകുപ്പ് പ്രകാരം പോലീസിന്റെ അനുമതിയോടെ പൊതുയോഗങ്ങളും മതചടങ്ങുകളും നടത്താന്‍ അനുമതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക