കുട്ടികളെ മാത്രമല്ല, അനുവാദമില്ലാതെ ഏതു പെണ്‍കുട്ടിയെ തൊട്ടാലും വധശിക്ഷ നല്‍കണമെന്ന്
നടി വരലക്ഷ്മി ശരത് കുമാര്‍. പന്ത്രണ്ട് വയസില്‍ താഴെയുളള കുട്ടികളെ
ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ്
പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു
നടി.
പെണ്‍കുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ
അനുവാദത്തോടെയല്ലാതെശരീരത്തു തൊടുന്നവര്‍ക്ക് വധശിക്ഷ നല്‍കണം. വരലക്ഷ്മി
ട്വിറ്ററില്‍ പറഞ്ഞു.
അപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
എന്തു സംഭവിക്കും. പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തുന്ന എല്ലാവര്ക്കും വധശിക്ഷ
ലഭിക്കും. അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയെ
സ്പര്‍ശിക്കാന്‍ പാടില്ല. ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നതു തന്നെ. അങ്ങനെ
ചെയ്യുമ്പോള്‍ അവളെ ഏറ്റവും ക്രൂരമായ രീതിയിലാണ് നിങ്ങള്‍
ഉപദ്രവിക്കുന്നത്. ഇനി മേല്‍ ഒരു ബലാല്‍സംഗവും ഉണ്ടാകരുത്. അങ്ങനെ
ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിന്റെ
ഓര്‍ഡിനന്‍സ് വാര്‍ത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.