Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡിയോഗം മെയ് 6 ഞായറാഴ്ച

Published on 22 April, 2018
ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡിയോഗം മെയ് 6 ഞായറാഴ്ച
ചിക്കാഗോ: മലയാളി അസോസിയേഷന്റെ വിശേഷാല്‍ പൊതുയോഗം മെയ് 6 (ഞായര്‍) വൈകുന്നേരം 5 മണിമുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സി.എം.എ. ഹാളില്‍ കൂടുന്നതാണ്.

പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ജിമ്മി കണിയാലി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ അനൗദ്യോഗിക കണക്ക് അവതരിപ്പിക്കുകയും ചെയ്യും.

ഓഗസ്റ്റ് 5 ന് മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ. ഹാളില്‍ വെച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് നിയന്ത്രിക്കുവാന്‍ മൂന്ന് മുന്‍ പ്രസിഡന്റുമാരടങ്ങുന്ന ഒരു ഇലക്ഷന്‍ കമ്മറ്റിയെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന അജന്‍ഡ. ഇലക്ഷന്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള മുന്‍ പ്രസിഡന്റുമാര്‍ ആ വിവരം സെക്രട്ടറിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. മെമ്പര്‍ഷിപ്പ് എടുത്ത് മൂന്നുമാസം കഴിഞ്ഞ ഏതൊരംഗത്തിനും ഈ പൊതുയോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

നമ്മുടെ സ്വന്തം ഓഫീസായ സി.എം.എ. ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്ന ഈ ജനറല്‍ബോഡി യോഗം വിജയിപ്പിക്കുവാന്‍ അംഗങ്ങളെല്ലാം സമയത്തുതന്നെ സി.എം.എ. ഹാളില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2018 ബ്രോഷര്‍ എല്ലാ അംഗങ്ങള്‍ക്കും അയച്ചിരുന്നു. ആര്‍ക്കെങ്കിലും അത് തപാല്‍മാര്‍ഗ്ഗം ലഭിച്ചില്ലായെങ്കില്‍ ആ വിവരം ഫോണ്‍ വഴിയോ (630 903 7680), ഇ-മെയില്‍ വഴിയോ സെക്രട്ടറി ജിമ്മി കണിയാലി (Jimmykaniyaly@gmail.com) യെ അറിയിച്ചാല്‍ മെയിലിംഗ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക