Image

ദീപക്‌ മിശ്രയുടെ ബെഞ്ചില്‍ ഇനി കേസ്‌ വാദിക്കില്ലെന്ന്‌ കപില്‍ സിബല്‍

Published on 23 April, 2018
ദീപക്‌ മിശ്രയുടെ ബെഞ്ചില്‍ ഇനി കേസ്‌ വാദിക്കില്ലെന്ന്‌ കപില്‍ സിബല്‍


ന്യൂഡല്‍ഹി: ഇന്ന്‌ മുതല്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ ബെഞ്ചിന്‌ മുന്നില്‍ കേസ്‌ വാദിക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. തന്റെ പ്രൊഫഷന്റെ നിലവാരം കാത്തുസൂക്ഷിക്കാനാണ്‌ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ്‌ ജസ്റ്റിസ്‌ പദവിയെ സംബന്ധിച്ച്‌ ഇത്രയധികം ആരോപണങ്ങളുയര്‍ന്നിട്ടും നിഷ്‌പക്ഷത പാലിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത്‌ നീതിക്ക്‌ നിരക്കുന്നതല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

'ഇംപീച്ച്‌മെന്റ്‌്‌ പ്രമേയത്തില്‍ ഒപ്പിടാനായി തങ്ങള്‍ പി.ചിദംബരത്തോടും ചില അംഗങ്ങളോടും ആവശ്യപ്പെട്ടില്ല. കാരണം പി. ചിദംബരം ഉള്‍പ്പെടുന്ന കേസുകള്‍ ചീഫ്‌ ജസ്റ്റിസിന്റെ പരിഗണനയിലാണ്‌ ഇപ്പോള്‍. ചിദംബരത്തിന്‌ വേണ്ടി ഹാജരാകുന്നത്‌ ഞാനാണ്‌. ചിദംബരത്തിനുവേണ്ടി ഹാജരാകാന്‍ കഴിയാത്തത്‌ അദ്ദേഹത്തിന്‌ നഷ്ടമുണ്ടാക്കുമെന്നും എനിക്കറിയാം.' സിബല്‍ പറഞ്ഞു.

കാര്‍ത്തി ചിദംബരംകേസ്‌, അയോധ്യ കേസ്‌ എന്നിങ്ങനെ സിബല്‍ വാദിക്കുന്ന പല കേസുകളും നിലവില്‍ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ ബെഞ്ചിലാണ്‌. അതിനാലാണ്‌ തന്റെ സഹപ്രവര്‍ത്തകര്‍ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ ബെഞ്ചില്‍ ഹാജരാകുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാവായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ധാരാളം കേസുകള്‍ കൈകാര്യം ചെയ്യുന്ന മികച്ച അഭിഭാഷകനാണ്‌. അദ്ദേഹം ഹാജരായിട്ടുള്ള നിരവധി കേസുകള്‍ ചീഫ്‌ ജസ്റ്റിന്റെ ബെഞ്ചില്‍ തീര്‍പ്പാകാനിരിക്കെ കൈകൊണ്ട തീരുമാനം ഏവരേയും അമ്പരപ്പിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക