Image

സാനിയ മിര്‍സ അമ്മയാകുന്നു

Published on 23 April, 2018
  സാനിയ മിര്‍സ അമ്മയാകുന്നു

ന്യൂഡല്‍ഹി: റാക്കറ്റ്‌ വീശിയ കൈകള്‍ക്ക്‌ ഇനി അല്‍പ്പം വിശ്രമം. ടെന്നീസ്‌ താരം സാനിയ മിര്‍സ അമ്മയാകുന്നു. പുതിയ അതിഥി വരാന്‍ പോകുന്നുവെന്ന സൂചന നല്‍കി ട്വിറ്ററിലൂടെ സാനിയ തന്നെയാണ്‌ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്‌. ഒരു ചിത്രത്തോടെയാണ്‌ സാനിയയും ഭര്‍ത്താവും പാക്‌ ക്രിക്കറ്റ്‌ താരവുമായ ഷോയ്‌ബ്‌ മാലിക്കും വാര്‍ത്ത ട്വിറ്ററില്‍ പങ്കു വച്ചത്‌.

ഗോവ ഫെസ്റ്റ്‌ 2018 ല്‍ നടന്ന ലിംഗവിവേചനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെ താനും ഷോയ്‌ബും ഒരു പെണ്‍കുഞ്ഞിനെയാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ സാനിയ പറഞ്ഞിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും, സര്‍നെയിം മിര്‍സ മാലിക്‌ എന്നായിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക