Image

നിപരാധിത്വം തെളിയിക്കാന്‍ നീലചിത്രത്തെ കൂട്ടു പിടിച്ചു; പുലിവാലു പിടിച്ച്‌ ശില്‍പ

Published on 24 April, 2018
    നിപരാധിത്വം തെളിയിക്കാന്‍ നീലചിത്രത്തെ കൂട്ടു പിടിച്ചു; പുലിവാലു പിടിച്ച്‌ ശില്‍പ
സെലിബ്രിറ്റി ആയ യുവതി. തന്റെ നിരപാധിത്വം തെളിയിക്കാനുള്ള ശ്രമം നടത്തുന്നത്‌ തെറ്റാണെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ അതിനായി ഉപയോഗിച്ച മാര്‍ഗം അത്ര ശരിയായില്ല, എന്നു മാത്രമല്ല, സംഭവം കത്തിക്കയറുകയും ചെയ്‌തു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ശില്‍പയുടേതെന്ന്‌ പറഞ്ഞ്‌ ഒരു അശ്‌ളീല വീഡിയോ പോണ്‍ സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വിഷയം ശില്‍പ മത്സരിക്കുന്ന ബിഗ്‌ ബോസിന്റെ വേദിയിലും ചര്‍ച്ചയായിരുന്നു. ഈ വീഡിയോയിലുള്ളത്‌ താനല്ലെന്ന്‌ തെളിയിക്കാനുള്ള ശില്‍പയുടെ ശ്രമമാണ്‌ പാളിയത്‌. നോക്കൂ, നിങ്ങള്‍ക്ക്‌ സത്യാവസ്ഥ മനസിലാകും എന്നു പറഞ്ഞ്‌ ശില്‍പ ട്വീറ്ററില്‍ ആ വീഡിയോയുടെ ലിങ്ക്‌ കൂടി ചേര്‍ത്തു. അതാണ്‌ ശില്‍പയ്‌ക്ക്‌ വിനയായത്‌.

 ഒരു സെലിബ്രിറ്റി തന്നെ ഇത്തരം അശ്‌ളീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌ ശരിയല്ല എന്നു പറഞ്ഞുകൊണ്ടാണ്‌ ആളുകള്‍ പ്രതികരിച്ചത്‌. സാധാരണക്കാരേക്കാള്‍ സെലിബ്രിറ്റികള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്‌താല്‍ അത്‌ വളരെ പെട്ടെന്ന്‌ ആളുകളിലേക്ക്‌ എത്തിച്ചേരും എന്നത്‌ സെലിബ്രിറ്റികള്‍ ഓര്‍ക്കണം. പ്രത്യേകിച്ച്‌ ഇക്കാലത്ത്‌. യഥാര്‍ത്ഥ ജീവിതം ഒരു റിയാലിറ്റി ഷോയല്ല എന്നതായിരുന്നു ഹീനയുടെ വിമര്‍ശനം. ഹീനയുടെ കാമുകന്‍ റോക്കിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമനടപടികള്‍ കൈക്കൊള്ളുന്നതിനു പകരം നിങ്ങള്‍ എന്തിനാണ്‌ സമൂഹമാധ്യമങ്ങളില്‍ ഒരു പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതെന്നായിരുന്നു റോക്കിയുടെ ചോദ്യം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക