Image

'സഞ്‌ജയ്‌ ദത്ത്‌' ആയി 'രണ്‍ബീര്‍'; സഞ്‌ജുവിന്റെ ടീസര്‍ തരംഗമാകുന്നു

Published on 24 April, 2018
 'സഞ്‌ജയ്‌ ദത്ത്‌' ആയി 'രണ്‍ബീര്‍'; സഞ്‌ജുവിന്റെ ടീസര്‍ തരംഗമാകുന്നു
 ബോളുവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ 'സഞ്‌ജു' വിന്റെ ടീസര്‍ പുറത്തറങ്ങി. രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സഞ്‌ജയ്‌ ദത്തിന്റെ വേഷം രണ്‍ബീര്‍ കപൂറാണ്‌ അവതരിപ്പിക്കുന്നത്‌.

ടീസറില്‍ അടിമുടി സഞ്‌ജയ്‌ ദത്ത്‌ ആയി മാറിയിരിക്കുകയാണ്‌ രണ്‍ബീര്‍. താരത്തിന്റെ ശരീരഭാഷയും മേക്ക്‌ ഓവറുമെല്ലാം വന്‍ പ്രതീക്ഷയാണ്‌ ആരാധകര്‍ക്ക്‌ സമ്മാനിക്കുന്നത്‌.

സിനിമയില്‍ പരേഷ്‌ രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരും അഭിനയിക്കുന്നുണ്ട. തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ അഭിജിത്ത്‌ ജോഷിയാണ്‌. വിധു വിനോദ്‌ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം ബോളിവുഡിന്‌ വലിയ പ്രതീക്ഷയാണ്‌ സമ്മാനിക്കുന്നത്‌. ത്രീ ഇഡിയറ്റ്‌സ്‌, പികെ തുടങ്ങിയ സിനിമകളൂടെ സംവിധായകനാണ്‌ രാജ്‌കുമാര്‍ ഹിറാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക