Image

2015-ഓടെ രാസായുധങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കും: റഷ്യ

Published on 22 March, 2012
2015-ഓടെ രാസായുധങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കും: റഷ്യ
മോസ്‌കോ: 2015-ഓടെ തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന്‌ റഷ്യ അറിയിച്ചതായി റിപ്പോര്‍ട്ട്‌. ഇപ്പോള്‍ കൈവശമുള്ള രാസായുധങ്ങളില്‍ 60 ശതമാനവും നശിപ്പിച്ചു. 24,000 മെട്രിക്‌ ടണ്‍ രാസായുധമാണ്‌ നശിപ്പിച്ചത്‌. റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയമാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനായി റഷ്യയില്‍ ആറു നിലയങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. റഷ്യയ്‌ക്കു 40,000 ഉം അമേരിക്കയ്‌ക്കു 27,000 ഉം മെട്രിക്‌ ടണ്‍ രാസായുധങ്ങളാണുണ്‌ടായിരുന്നത്‌. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ്‌ കെമിക്കല്‍ വെപ്പണ്‍സ്‌(ഒ.പി.സി.ഡബ്ല്യു.) എന്ന രാജ്യാന്തര സംഘടനയുമായുണ്‌ടാക്കിയ ധാരണപ്രകാരമാണു റഷ്യ രാസായുധങ്ങള്‍ നശിപ്പിക്കുന്നത്‌. റഷ്യ തങ്ങളുടെ ദൗത്യം ഉടന്‍ വിജയകരമായി പൂര്‍ത്തിയാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി രാസായുധ നിര്‍മാര്‍ജന കമ്മീഷന്‍ ചെയര്‍മാന്‍ മൈക്കിള്‍ ബിബിച്ച്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക