Image

ജഗതിക്ക്‌ ഫിസിയോ തെറാപ്പി; ബന്ധുക്കളെ തിരിച്ചറിഞ്ഞു

Published on 22 March, 2012
ജഗതിക്ക്‌ ഫിസിയോ തെറാപ്പി; ബന്ധുക്കളെ തിരിച്ചറിഞ്ഞു
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ മിംസ്‌ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ഫിസിയോതെറാപ്പിയ്‌ക്ക്‌ വിധേയനാക്കി. അദ്ദേഹം ഭാര്യയേയും മകളേയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്‌ ഇപ്പോള്‍ വെന്റിലേറ്റര്‍ ഭാഗികമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.ബോധം വീണെ്‌ടടുത്തുകൊണ്‌ടിരിക്കുകയാണെന്നും പൂര്‍ണബോധത്തിലെത്താന്‍ അല്‌പം കൂടി സമയമെടുക്കുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

ജഗതിയുടെ ഒരു കൈ ചെറുതായി അനക്കിയതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ ചികിത്സയ്‌ക്കായി വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്‌ടുപോകാനാണ്‌ ബന്ധുക്കളുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക