Image

മേയ് മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മേയ് 12 ന്

Published on 24 April, 2018
മേയ് മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മേയ് 12 ന്

ലണ്ടന്‍: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മേയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നയിക്കാന്‍ സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ബഥേല്‍ സെന്ററില്‍ എത്തുന്നു. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളജിന്റെ വൈസ് റെക്ടര്‍ ഫാ.പോള്‍ കെയ്‌നും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

വിലാസം: ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംങ്ഹാം

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക