Image

ബാലപീഡനങ്ങള്‍ക്കിരയായവര്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്റ്റീവനേജ് സീറോ മലബാര്‍ കമ്യുണിറ്റി

Published on 24 April, 2018
ബാലപീഡനങ്ങള്‍ക്കിരയായവര്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്റ്റീവനേജ് സീറോ മലബാര്‍ കമ്യുണിറ്റി

സ്റ്റീവനേജ്: ലണ്ടന്‍ റീജണിലെ സ്റ്റീവനേജ് മിഷനില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുര്‍ബാനയും മതബോധന പരിശീലനവും പ്രത്യേക പ്രാര്‍ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വം നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ സഹകാരിയും വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലയിനുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പാരീഷ് യോഗത്തില്‍ ആശിഫ അടക്കം നിരവധി കുഞ്ഞുങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ സമൂഹം അധികാര വര്‍ഗത്തിന്റെ ശക്തമായ നിലപാടുകള്‍ ഇക്കാര്യത്തില്‍ എടുക്കണമെന്നും ജീവനും വിശ്വാസത്തിനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായ സര്‍ക്കാര്‍, ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ചാമക്കാല അച്ചന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പൈശാചികവും, മൃഗീയവുമായ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയായവര്‍ക്കു നീതി ലഭിക്കുവാനും സ്‌നേഹവും ഐക്യവും മതേതരത്വവും സമാധാനവും വിളയുന്ന ഭാരത സംസ്‌കാരത്തിലേക്ക് രാജ്യത്തിനു തിരിച്ചെത്തുവാന്‍ സാധിക്കട്ടെയെന്ന് ആശംശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.

പാരീഷ് കമ്മിറ്റി അംഗം പ്രിന്‍സണ്‍ പാലാട്ടി വില്‍ത്സി ദന്പതികളുടെ മകള്‍ പ്രാര്‍ഥനാ മരിയാ പ്രിന്‍സനെ ദേവാലയ പ്രവേശന ശുശ്രുഷകള്‍ നടത്തി വിശുദ്ധ കുര്‍ബാനക്ക് ആമുഖമായി ചാമക്കാല അച്ചന്‍ പാരീഷ് ഗണത്തിലേക്ക് സ്വാഗതം ചെയ്തു. വിശുദ്ധബലിയുടെ സമാപനത്തില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു. 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക