Image

മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതിക്കു നേരെ വിമത സൈനികാക്രമണം

Published on 22 March, 2012
മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതിക്കു നേരെ വിമത സൈനികാക്രമണം
ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ വസതിക്കു നേരെ വിമത സൈനികര്‍ ആക്രമണം നടത്തി. ബുധനാഴ്‌ച രാത്രി വിമത സൈനികരാണ്‌ തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുനേരെയാണ്‌ ആക്രമണം നടത്തിയത്‌. രാജ്യത്ത്‌ അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌.

ഇതിനിടെ ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക