Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്റ്റര്‍വിഷു ആഘോഷം വര്‍ണാഭമായി

Published on 24 April, 2018
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്റ്റര്‍വിഷു ആഘോഷം വര്‍ണാഭമായി

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റര്‍/വിഷു ആഘോഷം ഏപ്രില്‍ 14 ന് ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൗ നിഡ ഹാളില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി. 

വിശിഷ്ടാതിഥികളായ മൃത്യുജ്ജയ് മിശ്ര (ഇന്ത്യ ടൂറിസം), ഫാ. തോമസ് ഈഴോര്‍മറ്റം, കെ.കെ. നാരായണസ്വാമി എന്നിവര്‍ സമാജം പ്രസിഡന്റ് ബോബി ജോസഫ്, ജനറല്‍ സെക്രട്ടറി കോശി മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പ്രാര്‍ത്ഥനാ ഗാനാലാപനത്തിനു ശേഷം ബോബി ജോസഫ് സ്വാഗതം പറഞ്ഞു. മൃത്യുജ്ജയ് മിശ്ര ഉദ്ഘാടന പ്രസംഗം നടത്തി. വിശിഷ്ഠാതിഥികളായ ഫാ. തോമസ് ഈഴോര്‍മറ്റം, കെ.കെ. നാരായണസ്വാമി, റോജി വര്‍ഗീസ് (മലയാളം സ്‌കൂള്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. 

തുടര്‍ന്നു കഐസ്എഫ് മലയാളം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഈസ്റ്റര്‍ അവതരണം, ഭാരതനാട്യം, ഗാനാലാപനം, കൃഷ്ണനൃത്തം, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, ജൂണിയര്‍ ഗേള്‍സിന്റെ ബോളിവുഡ് ഡാന്‍സ്, ലിറ്റില്‍ ഗേള്‍സിന്റെ ബോളിവുഡ് നൃത്തം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംയുക്തമായി അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, സമാജം അംഗങ്ങള്‍ ഒരുക്കിയ ഗുട്ടന്‍ മോര്‍ഗന്‍ അഥവാ ബിസ് മോര്‍ഗന്‍ എന്ന സ്‌കെച്ച് തുടങ്ങിയവ അരങ്ങേറി.

ഇടവളേയില്‍ സമാജം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും സ്വാദിഷ്ടമായി. സമാജം സെക്രട്ടറി കോശി മാത്യു നന്ദി പറഞ്ഞു. ഫെമിന്‍ ഹൈദ്രോസ്, മെറിന്‍ ജോണ്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. തുടര്‍ന്നു നടന്ന തംബോല നറുക്കെടുപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക