Image

ആഘോഷമാക്കി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രണ്ടാം വാര്‍ഷികം

Published on 24 April, 2018
ആഘോഷമാക്കി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രണ്ടാം വാര്‍ഷികം

കുവൈത്ത് : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ (അജപാക് )രണ്ടാം വാര്‍ഷികം അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

പ്രശസ്ത മലയാള സിനിമാതാരം നെടുമുടി വേണു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ സവിശേഷതകളും പ്രകൃതി ഭംഗിയും വിശദീകരിച്ച അദ്ദേഹം എല്ലാ മേഖലകളിലും പ്രഗത്ഭന്മാരെ സംഭാവന ചെയ്ത നാടാണ് ആലപ്പുഴയെന്നും ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ജന്മനാടിനോടുള്ള സ്‌നേഹവും വിധേയത്വവുമാണ് പ്രവാസികള്‍ ഇങ്ങനെയുള്ള അസോസിയേഷനിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി ബാബു പനന്പള്ളി, കേണല്‍ ഇബ്രാഹിം അല്‍ അവാദി, ജയകൃഷ്ണന്‍ നായര്‍, ബിജു ജോര്‍ജ്ജ്, ഹസീബ് അബാസ്, ഗോപാല്‍, അയൂബ് കച്ചേരി, മാത്യു ചെന്നിത്തല, സൂചിത്രാ സജി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ജലീബ് അല്‍ ഷുവൈക്ക് പോലീസ് മേധാവി കേണല്‍ ഇബ്രാഹിം അല്‍ അവാദിക്ക് നല്‍കി നെടുമുടി വേണു നിര്‍വഹിച്ചു. നടന്‍ നെടുമുടി വേണുവിനെ രാജീവ് നടിവിലേമുറി പൊന്നാട അണിയിച്ചും സണ്ണി പത്തിച്ചിറ മൊമെന്േ!റാ നല്‍ികിയും ആദരിച്ചു. ലോക കേരള സഭയിലേക്ക് കേരള സര്‍ക്കാര്‍ തെരഞ്ഞെടുത്ത അജപാക് അംഗങ്ങളായ സാം പൈനുമ്മൂടിന് മാത്യു ചെന്നിത്തലയും ശ്രിംലാല്‍ മുരളിക്ക് ബിനോയ് ചന്ദ്രനും അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു. സ്‌റ്റെര്‍ലിംഗ് ഇന്റര്‍നാഷണല്‍ കന്പനി ഡയറക്ടര്‍ ജയകൃഷ്ണന്‍ നായര്‍ക്ക് തോമസ് പള്ളിക്കലും ബുബിയാന്‍ ഗ്യാസ് സിഇഒ ബിജു ജോര്‍ജിന് ഫിലിപ്പ് സിവി തോമസും അല്‍മുള്ള എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസീബ് അബാസിന് അഷ്‌റഫ് മണ്ണാംചേരിയും ടിവിഎസ്. കന്പനി മാര്‍ക്കറ്റിഗ് മാനേജര്‍ ഗോപാലിന് അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരിയും ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ അയൂബ് കച്ചേരിക്ക് സിറില്‍ ജോണ്‍ ചന്പക്കുളവും ഹാസീബിന് അജി കുട്ടപ്പനും തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അജപാക് അംഗം ദീപിക ദിലിക്ക് സുഭാഷ് ചെറിയനാടും നാടന്‍ പാട്ടുകാരനും അജപാക് എക്‌സിക്യൂട്ടീവ് അംഗവുമായ ജി.എസ്. പിള്ളക്ക് സിബി പുരുഷോത്തമനും അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരിക്ക് ജോണ്‍സന്‍ പാണ്ടനാടും മൊമെന്േ!റാകള്‍ നല്‍കി. ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നൈനാന്‍ ജോണ്‍ കൃതജ്ഞതയും പറഞ്ഞു. 

ശ്വേത സജി അവതരിപ്പിച്ച രംഗപൂജയോട് ആരംഭിച്ച കലാപരിപാടികളില്‍ പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, നയനാ നായര്‍, സലീല്‍ സലിം, എന്നിവരുടെ ഗാനമേളയും ജൂണിയര്‍ ശിവമണി ജിനോ അവതരിപ്പിച്ച ബാന്‍ഡും കോമഡി കലാകാരന്മാരായ ബൈജു ജോസ്, സ്റ്റാന്‍ലി കോട്ടയം എന്നിവര്‍ അവതരിപ്പിച്ച സ്‌റ്റേജ് ഷോയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

ഹരി പത്തിയൂര്‍, ബിജി പള്ളിക്കല്‍, സക്കറിയ കുരുവിള, ശശി ചെല്ലപ്പന്‍, അജി ഈപ്പന്‍, കുര്യന്‍ തോമസ്, ജോമോന്‍ ജോണ്‍, ഫ്രാന്‍സിസ് ചെറുകോല്‍, ബാബു തലവടി, രാജന്‍ കെ ജോണ്‍, അനില്‍ വള്ളികുന്നം, മനോജ് പരിമണം, സാബു എം പീറ്റര്‍, സുമേഷ് കൃഷ്ണന്‍, പൗര്‍ണമി സംഗീത്, അന്പിളി ദിലി, ജോളി രാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക