Image

സി.കെ ചന്ദ്രപ്പന്‍: സമ്പത്തിന്റെ മടിത്തട്ടില്‍ നിന്നും വിപ്ലവതീച്ചൂളയിലേക്ക്‌....

Published on 22 March, 2012
സി.കെ ചന്ദ്രപ്പന്‍: സമ്പത്തിന്റെ മടിത്തട്ടില്‍ നിന്നും വിപ്ലവതീച്ചൂളയിലേക്ക്‌....
സമ്പത്തിന്റേയും പ്രമാണത്തത്തിന്റേയും മടിത്തട്ടില്‍ നിന്നും വിപ്ലവതീച്ചൂളയിലേക്ക്‌ വന്ന ധീരനായിരുന്ന സഖാവ്‌ സി.കെ. ചന്ദ്രപ്പന്‍. സമ്പത്തിലും പ്രമാണിത്തത്തിലും ഉയര്‍ന്നു നിന്ന ചേര്‍ത്തല വയലാറില്‍ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിഅമ്മയുടെയും മകനായ ചന്ദ്രപ്പന്‍ 1936 നവംബര്‍ 11നാണ്‌ ജനിച്ചത്‌. അഞ്ചുമക്കളില്‍ മുന്നാമനായിരുന്നു. ജന്മി കുടുംബത്തില്‍ ജനിച്ചെങ്കിലും സമ്പന്നത നല്‍കിയ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച്‌ തൊഴിലാളി വര്‍ഗത്തിന്റെമുന്നണിപ്പോരാളിയായി ഇറങ്ങുകയായിരുന്നു.

ചിറ്റൂര്‍ ഗവ. കോളജില്‍ നിന്ന്‌ ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവുമെടുത്തു. എ.ഐ.എസ്‌.എഫ്‌, എ.ഐ.വൈ.എഫ്‌ എന്നിവയുടെ ദേശീയനേതൃത്വത്തിലും പ്രവര്‍ത്തിച്ചു.

1971ല്‍ തലശ്ശേരിയില്‍ നിന്നും 77ല്‍ കണ്ണൂരില്‍ നിന്നും 2005ല്‍ തൃശൂരില്‍ നിന്നും പാര്‍ലമെന്‍റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 91ല്‍ ചേര്‍ത്തലയില്‍ നിന്ന്‌ വയലാര്‍ രവിയെ തോല്‍പ്പിച്ച്‌ നിയമസഭയിലുമെത്തി. കെ.ടി.ഡി.സി ചെയര്‍മാന്‍, കേരഫെഡ്‌ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ച ചന്ദ്രപ്പന്‍ ഇപ്പോള്‍ പ്രഭാത്‌ ബുക്‌സിന്‍െറ മാനേജിങ്‌ ഡയറക്ടറുമാണ്‌.
സി.കെ ചന്ദ്രപ്പന്‍: സമ്പത്തിന്റെ മടിത്തട്ടില്‍ നിന്നും വിപ്ലവതീച്ചൂളയിലേക്ക്‌....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക