Image

സ്‌പെക്‌ട്രം ഇടപാടില്‍ ചിദംബരം കോടികള്‍ വാങ്ങി: സ്വാമി അഗ്നിവേശ്‌

Published on 29 June, 2011
സ്‌പെക്‌ട്രം ഇടപാടില്‍ ചിദംബരം കോടികള്‍ വാങ്ങി: സ്വാമി അഗ്നിവേശ്‌
കണ്ണൂര്‍: വിവാദമായ സ്‌പെക്‌ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം കോടിക്കണക്കിന്‌ രൂപ കൈപ്പെടുത്തിയെന്ന്‌ സ്വാമി അഗ്‌നിവേശ്‌ പ്രസ്‌താവിച്ചു. അഴിമതിക്കേസില്‍ കോടികള്‍ വാങ്ങിയെന്ന വെളിപ്പെടുത്തലുകളുള്ള ടേപ്‌ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എ. രാജയുടെയും നീരാ റാഡിയയുടെയും സംഭാഷണങ്ങളടങ്ങുന്നതാണ്‌ ടേപ്പില്‍ ആഭ്യന്തര മന്ത്രിയും കുറേ കോടികള്‍ വാങ്ങിയിട്ടുണ്ടല്ലോ. അതുകൊണ്ട്‌ നമുക്ക്‌ ഒന്നും പേടിക്കാനില്ലെന്ന വെളിപ്പെടുത്തലുകളാണുള്ളത്‌.കണ്ണൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക