Image

സെന്റ് ജോര്‍ജ് ഡേ ആഘോഷം: പാവപ്പെട്ടവര്‍ക്ക് മാര്‍പാപ്പയുടെ വക ഐസ്‌ക്രീം വിതരണം

Published on 25 April, 2018
സെന്റ് ജോര്‍ജ് ഡേ ആഘോഷം: പാവപ്പെട്ടവര്‍ക്ക് മാര്‍പാപ്പയുടെ വക ഐസ്‌ക്രീം വിതരണം

വത്തിക്കാന്‍സിറ്റി:റോമിലെ പാവപ്പെട്ട മൂവായിരം പേര്‍ക്ക് മാര്‍പാപ്പയുടെ വക ഐസ്‌ക്രീം. സെന്റ് ജോര്‍ജ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഏറെ വ്യത്യസ്ത രീതിയില്‍ പരിപാടി സംഘടിപ്പിച്ചത്. 

ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ എന്ന് പൂര്‍വാശ്രമത്തില്‍ പേരുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് ജോര്‍ജ് ദിവസം മധുരതരമായി തന്നെ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരാഴ്ചയായി വേനല്‍ക്കാലത്തേതു പോലുള്ള പകല്‍ താപനിലയാണ് റോമില്‍ രേഖപ്പെടുത്തുന്നത്. ഇതികൂടി കണക്കിലെടുത്താണ് സൂപ്പ് കിച്ചനുകളിലും ഷെല്‍റ്ററുകളിലുമെത്തുന്ന ഭവനരഹിതര്‍ക്ക് ഐസ്‌ക്രീം സൗജന്യമായി നല്‍കാനുള്ള തീരുമാനം.

2014ല്‍ മാര്‍പാപ്പ തന്റെ എഴുപത്തെട്ടാം പിറന്നാളിന് നൂറുകണക്കിനു സ്ലീപ്പിംഗ് ബാഗുകളാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. 2016ലെ പിറന്നാളിന് എട്ട് ഭവനരഹിതരെ തനിക്കൊപ്പം പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. സ്വന്തം രാജ്യമായ അര്‍ജന്റീനയില്‍നിന്നെത്തിച്ച പേസ്ട്രികള്‍ സഹിതമായിരുന്നു ഭക്ഷണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക