Image

ഒഐസിസി മലപ്പുറം ജില്ലാ കലോത്‌സവത്തിന്‌ തുടക്കമായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 22 March, 2012
ഒഐസിസി മലപ്പുറം ജില്ലാ കലോത്‌സവത്തിന്‌ തുടക്കമായി
റിയാദ്‌: ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാമത്‌സരങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്‌ട്‌ സി.എം കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്‌തു. പുരുഷന്‍മാര്‍ക്കായി നടത്തിയ പാചക മത്‌സരം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പാചകമത്‌സരത്തില്‍ സമീര്‍ ബാബു ഫറോക്ക്‌ ഒന്നാം സമ്മാനവും നിഷാദ്‌ കോട്ടൂര്‍, ഷൗക്കത്ത്‌ മഞ്ചേരി എന്നിവര്‍ രണ്‌ടും മൂന്നും സ്‌ഥാനവും നേടി. റിയാദ്‌ പാലസ്‌ ഹോട്ടലിലെ ഷെഫ്‌ അലി താമരശേരി, റംലത്ത്‌ കോഴിക്കോട്‌ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.

തുടര്‍ന്ന്‌ നടന്ന ക്വിസ്‌ മത്‌സരത്തില്‍ ഷുക്കൂര്‍ താനൂര്‍ ഒന്നാം സ്‌ഥാനവും സെലീന സൈഫ്‌, ബഷീര്‍ പൊന്നാനി എന്നിവര്‍ രണ്‌ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. ഹഫ്‌സ ടീച്ചര്‍ ക്വിസ്‌ മത്‌സരത്തിന്‌ നേതൃത്വം നല്‍കി.

നാടന്‍ പാട്ട്‌ മത്‌സരത്തില്‍ നിസാര്‍ മമ്പാട്‌, ഷാജഹാന്‍ എടക്കര, മുജീബ്‌ കോഴിക്കോട്‌, നിമാ ഹുസൈന്‍, ഹിബ ബഷീര്‍, സക്കീര്‍ മണ്ണാര്‍മല, തന്‍സീര്‍, നാസര്‍ കല്ലറ, സിദ്ദീഖ്‌ മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്‌ട്‌ സിദ്ദീഖ്‌ കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ അബ്‌ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അനില്‍ പൂക്കോട്ടുംപാടം, ഉബൈദ്‌ എടവണ്ണ, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ജിഫിന്‍ അരീക്കോട്‌, ഷൗക്കത്ത്‌ മഞ്ചേരി, സക്കീര്‍ ധാനത്ത്‌, അന്‍വര്‍ താമരത്ത്‌, ജംഷദ്‌ തുവൂര്‍, ഷാനവാസ്‌ വാഴക്കാട്‌, തോമസ്‌ കരിയില്‍, നാണി പാണ്‌ടിക്കാട്‌, ഷിഹാബ്‌ മഞ്ചേരി, മുസ്‌തഫ പാണ്‌ടിക്കാട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ഷാജഹാന്‍ എടക്കര സ്വാഗതവും ബനൂജ്‌ പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു.
ഒഐസിസി മലപ്പുറം ജില്ലാ കലോത്‌സവത്തിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക