Image

എം.എ. യൂസഫലിക്ക് യുഎഇയുടെ ആദരവ്

Published on 25 April, 2018
എം.എ. യൂസഫലിക്ക് യുഎഇയുടെ ആദരവ്

അബുദാബി: യുഎഇയിലെ കായികരംഗത്തിനു നല്‍കിയ സേവനങ്ങള്‍ക്ക് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് രാജ്യത്തിന്റെ ആദരവ്.

അബുദാബി എമിറേറ്റ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് എം.എ. യൂസഫലിക്ക് ഉപഹാരം നല്‍കി ആദരിച്ചത്. ഈ പുരസ്‌കാരം നേടുന്ന ഏക ഇന്ത്യക്കാരനാണ് യൂസഫലി.

അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ ഫാന്‍ റുമൈത്തി, ദേശീയ ഒളിന്പിക് കമ്മിറ്റി അധ്യക്ഷന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ദേശീയ ഒളിന്പിക് കമ്മിറ്റിയുടെയും ജനറല്‍ അതോറിട്ടി ഓഫ് യൂത്ത് സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക