Image

റവ. തോമസ് സഖറിയക്ക് യാത്രയയപ്പു നല്‍കി

Published on 25 April, 2018
റവ. തോമസ് സഖറിയക്ക് യാത്രയയപ്പു നല്‍കി

ദുബായ്: മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ദുബായ് മാര്‍ത്തോമ്മ പാരിഷ് വികാരി റവ. തോമസ് സഖറിയക്ക് വൈഎംസിഎ ദുബായ് യാത്രയയപ്പു നല്‍കി.

ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്പ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോ ഉമ്മന്‍, മനോജ് ജോര്‍ജ്, പോള്‍ ജോര്‍ജ് പൂവത്തേരില്‍, പി.ജി. മാത്യു, പി.ബി. ജോണ്‍, റ്റോളി ആന്‍ ഏബ്രഹാം, ഏബ്രഹാം വര്‍ഗീസ്, ബാബുജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. റവ. തോമസ് സഖറിയ മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക