Image

കാലിഫോര്‍ണിയയിലെ മില്പിറ്റസില്‍ ഇന്ത്യാക്കാര്ക്കു നേരെ ആക്രമണം

Published on 25 April, 2018
കാലിഫോര്‍ണിയയിലെ മില്പിറ്റസില്‍ ഇന്ത്യാക്കാര്ക്കു നേരെ ആക്രമണം
ഏറെ ഇന്ത്യാക്കാര്‍ താമസിക്കുന്ന കാലിഫോര്‍ണിയയിലെ മില്പിറ്റസില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ റേസിസ്റ്റ് ആക്രമണം. ടൈംസ് നൗ ന്യുസ് ആണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിനു മുന്നിലെ ഗസ്റ്റ് പാര്‍ക്കിംഗ് ലോട്ടില്‍ നില്‍ക്കുകയായിരുന്ന ശാരദ കെ.എസ് (33) ആണു ആദ്യം ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചക്കു ശേഷമാണു സംഭവം.

ശാരദ നിന്നിരുന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ വന്ന വെള്ളക്കാരന്‍വര്‍ഗീയ അധിക്ഷേപവുമായാണു അവര്‍ക്കെതിരെ തിരിഞ്ഞത്. ഭര്‍ത്താവിനെ വിളിച്ചു കൊണ്ട് ശാരദ പിന്തിരിഞ്ഞു.

ശബദം കേട്ട് താഴത്തെ അപ്പാര്‍ട്ട്‌മെന്റിലുള്ള ഇന്ത്യാക്കരനായ സംരാട്ടും ഭാര്യ മോനിമയും ഇറങ്ങി വന്നു. കൂടെ കുടുംബ സുഹ്രുത്ത് അനിരുദ്ധ മൊണ്ഡലും.സംരാട്ട് 911 വിളിക്കുന്നതിനിടയില്‍ അക്രമി ശാരദയേയും ഭര്‍ത്താവിനെയും ഇടിക്കാന്‍ ഒരുങ്ങി. അതിനിടയില്‍ അയാള്‍ അനിരുദ്ധിനെപിടികൂടി മുഖത്ത് ഇടിച്ചു. 
അനിരുദ്ധിന്റെ മുഖത്തു നിന്നു രക്തം പ്രവഹിച്ചു.

ഇതിനിടയില്‍ ഹിസ്പാനിക്ക് എന്നു തോന്നുന്ന ഒരുവന്‍ വെള്ളക്കാരന്റെ സഹായത്തിനെത്തി. അതിനു പുറമെ ഒരു വെള്ളക്കാരിയും എത്തി അധിക്ഷേപം തുടര്‍ന്നു. 'ഞങ്ങള്‍ വെള്ളക്കാരാണ്. നിങ്ങള്‍ക്കെന്താണിവിടെ കാര്യം' എന്നു ആ സ്ത്രീ ആക്രോശിച്ചു.

ഒടുവില്‍ പാതി വെളുമ്പനായ ഒരാള്‍ ഇടപെട്ടതൊടെ മൂന്നാളും പിരിഞ്ഞു പോയി. ചോര വാര്‍ന്നു നിന്ന അനിരുദുദ്ധിനെ സഹായിച്ചു നില്‍ക്കെ വീണ്ടും ആദ്യത്തെ അക്രമി തിരിച്ചു വന്ന് മോനിമയുടെ മുഖത്തടിച്ചു. തുടര്‍ന്ന് നിസാന്‍ കാറില്‍ അക്രമി സ്ഥലം വിട്ടു. കാര്‍ നമ്പര്‍ പോലീസിനു നല്‍കിയിട്ടുണ്ട്.
അക്രമിയെ തുണച്ച ഹിസ്പാനിക്കും വെള്ളക്കാരിയും അതേ അപ്പാര്‍ട്ട്മന്റ് കോമ്പ്‌ളക്‌സിലെ താമസക്കാരാണ്.

സംഭവം മുഴുവന്‍ അയലത്തെ ഒരു വെള്ളക്കാരി റിക്കോര്‍ഡ് ചെയ്തതായി സംരാട്ട് പോലീസിനെ അറിയിച്ചു. എന്നാല്‍ വീഡിയോ അവര്‍ പോലീസിനു നല്‍കിയില്ലത്രെ. അക്രമിച്ച ഹിസ്പാനിക്കിനെയും സ്ത്രീയേയും തിരിച്ചറിഞ്ഞുവെന്നു പോലീസ് പറഞ്ഞുവെങ്കിലുംഅവരുടെ വിവരങ്ങള്‍ നല്‍കിയില്ല.

ഇക്കാര്യത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അക്രമത്തിനിരയായവര്‍ സമീപിച്ചിട്ടുണ്ട്.
see
Join WhatsApp News
Democrat 2018-04-26 14:19:22
Boby Varghese, can you please call trump and ask him to get involved?
Pastor John Samuel 2018-04-26 13:38:14
എന്തിയേ ട്രുംപിനെ പൊക്കികൊണ്ട് നടക്കുന്ന മലയാളികള്‍ 
Illegal immigrant 2018-04-26 14:48:29
ഒബാമക്കുട്ടൻ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടന്ന് വരാം കടന്ന് വരാം എന്ന് പറഞ്ഞു അനധികൃതമായി ഹിസ്പാനിക്കിനെ രാജ്യത്ത് കയറ്റിയതിനും കുറ്റം ട്രംപിന്.

കാലിഫോർണിയക്കാർക്കാണെകിൽ അനധികൃതമായി കടന്നു വന്നവരെ ഭയങ്കര സ്‌നേഹം.

നിങ്ങൾ ആവോളം പരസ്പരം സ്നേഹിക്കൂ, ഇടിച്ചു തൊഴിച്ചു മറിഞ്ഞു കളിക്കൂ 
Justice 2018-04-26 15:31:01
ഇല്ലീഗൽ ആയി ഈ രാജ്യത്ത് വന്നിട്ട് ഒബാമയെ ചീത്ത വിളിക്കുന്നോ ? ഏറ്റവും കൂടുതൽ ഇല്ലീഗലിനെ നാടു കടത്തിയത് ഒബാമയാണ് . നാടുകടത്തിലിൽ നിന്ന് ഓടി  രക്ഷപ്പെട്ടു വന്നു ട്രംപിനെ കൂട്ടുപിടിച്ചിട്ട് കാര്യമില്ല ഇല്ലീഗലെ  സൂക്ഷിക്കുക 

Democrat 2018-04-26 23:31:40

ean Hannity is a welfare queen.

The controversial performance artist, host of the eponymous unreality TV show, has been revealed by The Guardian as a beneficiary of a federal mortgage guarantee program.
The Guardian found that Hannity owns millions of dollars of real estate through more than 20 shell corporations, which shield his identity. The federal Department of Housing and Urban Development, The Guardian notes, insured the mortgage loans with which Hannity purchased the properties. Let's be clear: This is a subsidy. This is a benefit. This is big government aiding a very wealthy man. This is welfare.
On his state-run media platform, Hannity can be found decrying welfare. He once expressed shock as he interviewed a California surfer and musician who received $189 a month in food stamps, as well as government health insurance. "Welfare Wave" the graphic blared. In 2012, comedian Jon Stewart slammed Hannity for promoting the fiction that President Barack Obama had created "an entitlement society."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക