Image

ജര്‍മ്മനിയില്‍ ജൂലായ് 01 മുതല്‍ പെന്‍ഷന്‍ വര്‍ദ്ധനവ്

ജോര്‍ജ് ജോണ്‍ Published on 26 April, 2018
ജര്‍മ്മനിയില്‍ ജൂലായ് 01 മുതല്‍ പെന്‍ഷന്‍ വര്‍ദ്ധനവ്
ബെര്‍ലിന്‍:  ജര്‍മ്മനിയില്‍ കഴിഞ്ഞ വര്‍ഷം 2017 ജൂലായ് 01 മുതല്‍ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഈ വര്‍ഷം 2018, ജൂലായ് 01 മുതല്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയുടെ വര്‍ദ്ധനവ് 3.22 ശതമാനവും, കിഴക്കന്‍  സംസ്ഥാനങ്ങളിലെ വര്‍ദ്ധനവ് 3.37 ശതമാനവുമാണ്. ഇതനുസരിച്ച്  പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 29 യൂറോ കൂടുതലും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 38.00 യൂറോ കൂടുതലും ലഭിക്കും. ഈ വര്‍ഷത്തെ പുതിയ വര്‍ദ്ധനവില്‍ കിഴക്കന്‍  സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയുടെ 95.8 ശതമാനമായി ഉയര്‍ത്തി. 

അടുത്ത വര്‍ഷം 2019 ല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുക പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയും ഒന്നായിരിക്കുമെന്ന് ജര്‍മന്‍ സോഷ്യല്‍ മിനിസ്റ്റര്‍ ഹൂബര്‍ട്ടുസ് ഹൈല്‍ പറഞ്ഞു. ജര്‍മ്മനിയിലെ ആദ്യകാല പ്രവാസികളില്‍ 95 ശതമാനത്തിലേറെ പെന്‍ഷന്‍ ആസ്വദിക്കുന്ന ഈ സമയത്ത് പെന്‍ഷന്‍ വര്‍ദ്ധനവ് വളരെയേറെ ആശ്വാസപ്രദമാണ്. അതുപോല ജര്‍മ്മനിയില്‍ പെന്‍ഷന്‍ ആയ ശേഷം വീട്ടില്‍ വച്ച് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്ന മുറിയുടെ ചിലവ് നികുതി ഇളവ് ആയി ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും വരുമാനം ഉണ്ടായിരിക്കണം.



ജര്‍മ്മനിയില്‍ ജൂലായ് 01 മുതല്‍ പെന്‍ഷന്‍ വര്‍ദ്ധനവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക