ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി: ഗൂഗിള്‍ മോദിയുടെ ചിത്രം ഒഴിവാക്കി
Published on 26 April, 2018
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ഗൂഗിളില്‍ സെര്‍ച്ച്
ചെയ്യുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരും നരേന്ദ്ര മോദിയുടെ ചിത്രവും
വരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗൂഗിള്‍
അല്‍ഗോരിതത്തിലെ ഈ പിഴവ് ഇപ്പോള്‍ ഗൂഗിള്‍ തന്നെ പരിഹരിച്ചു. ഇപ്പോള്‍ ഇന്ത്യ
ഫസ്റ്റ് പിഎം എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ നെഹുറുവിന്റെ പേര്
മാത്രമാണ് വരുന്നത്.
ഗൂഗിള്‍
സെര്‍ച്ച് റിസല്ട്ടില്നിന്ന് മോദിയുടെ പേര് മാറ്റിയെന്നും ഇപ്പോള്‍
നെഹ്റുവിന്റെ പേര് മാത്രമെയുള്ളു എന്നും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി
ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനൊപ്പം മോദിയെ ഫോളോ ചെയ്യുന്ന
ബോട്ടുകളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ട്വിറ്റര്‍ എടുത്തിട്ടുണ്ടോ എന്ന
ചോദ്യവും ദിവ്യ ഉയര്‍ത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല